Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനമ്മുടെ മക്കളെ അറിയുക: ...

നമ്മുടെ മക്കളെ അറിയുക: ബോധവത്കരണ ക്ലാസ്

text_fields
bookmark_border
അഴീക്കോട്: ഗ്രാമീണ വായനശാലയുടെ വിദ്യാഭ്യാസ പദ്ധതിയായ എജുവില്ലേജി​െൻറ ആഭിമുഖ്യത്തിൽ 'നമ്മുടെ മക്കളെ അറിയുക' എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. ജില്ല പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ ഉദ്ഘാടനം ചെയ്തു. എജുവില്ലേജ് ചീഫ് കോ ഓഡിനേറ്റർ പി.കെ. സെയ്ഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ടൈംസ് ഓഫ് ഇന്ത്യ റിസോഴ്സ് പേഴ്സൻ അഭിഷാദ് ഗുരുവായൂർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് അംഗം ജ്യോതി സുനിൽ, ഗവ. യു.പി സ്കൂൾ പി.ടി.എ പ്രസിഡൻറ് പി.എ. മുഹമ്മദ് റാഫി, വായനശാല കമ്മിറ്റിയംഗം എം.എ. ശാന്ത മാതൃസംഗമം പ്രസിഡൻറ് ജാസ്മിൻ സെയ്ഫുദ്ദീൻ, സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക മധു ഗവ. യു.പി സ്കൂൾ പ്രധാനാധ്യാപിക പ്രമീള, അഴീക്കോട് ഗ്രാമീണ വായനശാല ലൈബ്രേറിയൻ പി.എ. ഹൈറുന്നീസ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story