Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറാങ്ക്​ പട്ടിക...

റാങ്ക്​ പട്ടിക പ്രസിദ്ധീകരിച്ചു

text_fields
bookmark_border
തൃശൂർ: ആരോഗ്യ വകുപ്പിന് കീഴിലുള്ള തൃശൂർ ഗവ. നഴ്സിങ് സ്കൂളിൽ അടുത്ത ഒക്ടോബറിൽ തുടങ്ങുന്ന ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തി. പരാതികൾ ആഗസ്റ്റ് 18ന് വൈകീട്ട് അഞ്ചിനകം ഒാഫിസിൽ സ്വീകരിക്കും. പ്രതിഷേധ പരിപാടി ആഹ്ലാദത്തിലേക്ക് വഴി മാറി തൃശൂർ: മിനിമം വേതനം പുതുക്കാത്തതിലും കൂലി, പെൻഷൻ കുടിശ്ശിക നൽകാത്തതിലും പ്രതിഷേധിച്ച് കേരള ഖാദി വർക്കേഴ്സ് കോൺഗ്രസ് പ്രഖ്യാപിച്ച പ്രതിഷേധ പരിപാടി ആഹ്ലാദത്തിന് വഴിമാറി. സമരം പ്രഖ്യാപിച്ചതിനു പിന്നാലെ മിനിമം കൂലി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് ഇറക്കി. താലൂക്ക് ഒാഫിസിനു മുന്നിൽ ചേർന്ന യോഗം മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡൻറ് ജോസഫ് പെരുമ്പിള്ളി അധ്യക്ഷത വഹിച്ചു. കെ.വി. ദാസൻ, സുബി ബാബു, എം.പി. വത്സല, എം. ശാന്ത എന്നിവർ സംസാരിച്ചു. തുടർന്ന് ആഹ്ലാദ പ്രകടനവും നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story