Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൈക്കിൾ നൽകി

സൈക്കിൾ നൽകി

text_fields
bookmark_border
മന്ദലാംകുന്ന്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സമൂഹ മാധ്യമ വിഭാഗത്തി​െൻറ 'ബൈസൈക്കിൾ ചാലഞ്ച്'പദ്ധതിയുടെ ഭാഗമായി നിർധന വിദ്യാർഥിക്ക് . ഗുരുവായൂർ നിയോജക മണ്ഡലംതല ഉദ്ഘാടനം മന്ദലംകുന്ന് ഗവ. ഫിഷറീസ് യു.പി സ്കൂളിൽ സമൂഹ മാധ്യമ വിഭാഗം ജില്ല ചെയർമാൻ ജോസ് വള്ളൂർ നിർവഹിച്ചു. പി.കെ. ഹസൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.വി. ഹൈദരലി മുഖ്യാതിഥിയായി. വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.എം.കെ. നബീൽ, പി.ടി.എ പ്രസിഡൻറ് വി. സമീർ, പി.കെ. സൈനുദ്ദീൻ ഫലാഹി, കെ.കെ. അബ്ദുൽഖാദർ, സി.വി. സുരേന്ദ്രൻ, ആർ.വി. മുഹമ്മദുണ്ണി, കയ്യാലയിൽ മുഹമ്മദാലി, സലിൽ അറക്കൽ, ശ്രീധരൻ മാക്കാലി, അസീസ് മന്ദലാംകുന്ന്, പി.എ. നസീർ, പി.കെ. ബുഷറ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക പി.ടി. ശാന്ത സ്വാഗതവും അധ്യാപകൻ ഇ.പി. ഷിബു നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story