Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല ജൂഡോ...

ജില്ല ജൂഡോ ചാമ്പ്യൻഷിപ്​​ നാളെ

text_fields
bookmark_border
തൃശൂര്‍: ജില്ല ജൂഡോ ചാമ്പ്യന്‍ഷിപ് പുത്തന്‍പീടിക സ​െൻറ് ആൻറണീസ് ചര്‍ച്ച് പാരിഷ് ഹാളില്‍ വെള്ളിയാഴ്ച രാവിലെ എട്ടിന് ഗീതാഗോപി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വിവിധ വിഭാഗങ്ങളിൽ 400ല്‍ പരം താരങ്ങൾ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ കായിക താരങ്ങളെ ആദരിക്കും. സംസ്ഥാന മത്സരങ്ങള്‍ക്കുള്ള ജില്ല ടീമിനെ െതരഞ്ഞെടുക്കും. മത്സരാര്‍ഥികളുടെ ശരീരഭാര നിര്‍ണയവും രജിസ്‌ട്രേഷനും ഒമ്പതിന് രാവിലെ എട്ടിന് തൃശൂര്‍ അക്വാറ്റിക് കോംപ്ലക്‌സ് ജൂഡോ ഹാൾ, കുറ്റിക്കാട് സ​െൻറ് സെബാസ്റ്റ്യന്‍ എച്ച്.എസ്.എസ്, കല്ലേറ്റുംകര ബി.വി.എം.എച്ച്.എസ്.എസ്, അന്തിക്കാട് ജി.എല്‍.പി.എസ്, ചാഴൂര്‍ ജൂഡോ അക്കാദമി എന്നിവിടങ്ങളിൽ നടക്കും. വാര്‍ത്തസമ്മേളനത്തില്‍ എ.വി. ശ്രീവത്സന്‍, ധനഞ്ജയന്‍ മച്ചിങ്ങൽ, ഇ. രമേശന്‍, വി.എ. ദിവാകരന്‍, ജോയ് വര്‍ഗീസ്, കെ.സി. ഷൈനന്‍ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story