Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 10:53 AM IST Updated On
date_range 9 Aug 2018 10:53 AM ISTകെ.എസ്.ആര്‍.ടി.സി റോഡിൽ ടൈൽവിരി പൂർത്തിയായി; അനുബന്ധ പ്രവൃത്തിക്ക് ഇന്ന് തുടക്കം
text_fieldsbookmark_border
തൃശൂര്‍: കെ.എസ്.ആര്‍.ടി.സി റോഡിൽ ടൈൽവിരി പൂർത്തിയായി. അനുബന്ധ പ്രവർത്തനങ്ങൾക്ക് വ്യാഴാഴ്ച തുടക്കം കുറിക്കും. തൃശൂർ ഗവ. എൻജിനീയറിങ് കോളജിലും പൊതുമരാമത്ത് വകുപ്പിെൻറ കേന്ദ്രത്തിലും ടൈലിെൻറ ഗുണനിലവാര പരിശോധന നടത്തിയശേഷം പത്ത് ദിവസങ്ങൾക്ക് മുമ്പാണ് വിരിച്ച് തുടങ്ങിയത്. 6,000 ചതുരശ്രമീറ്ററിലാണ് ടൈൽ വിരിച്ചത്. തുടർന്ന് സാൻഡ് പോയൻറിങും നടത്തും. ദിശാബോർഡുകളും സുരക്ഷ ക്രമീകരണവും ഇരുവശങ്ങളിലും കോൺക്രീറ്റിങും നടത്തും. ആഗസ്റ്റ് 15നകം പണികൾ തീർത്തുനൽകുമെന്നാണ് കരാറുകാരെൻറ ഉറപ്പ്. രണ്ടു അടുക്കുകളിലായി കല്ലുകൾ അടുക്കി ഉറപ്പ് വരുത്തിയിട്ടുണ്ട്. മന്ത്രി സുനിൽകുമാറിെൻറ പ്രാദേശിക വികസനഫണ്ടിൽ നിന്ന് 27 ലക്ഷം ചെലവിട്ടാണ് നിർമാണം. റോഡ് ആരുടെതെന്ന കോര്‍പറേഷനും- കെ.എസ്.ആര്‍.ടി. സിയും തമ്മിലെ തര്‍ക്കത്തെ തുടര്‍ന്നാണ് അറ്റകുറ്റപണി 15 വര്‍ഷത്തോളം നീണ്ടത്. റോഡിെൻറ അധികഭാഗവും കെ.എസ്.ആർ.ടി.സിയുടെതാണെന്ന വാദഗതിയുന്നയിച്ച് കോർപറേഷൻ റീ ടാറിങ്ങിൽ നിന്നും പിന്മാറി. പരാതി ഉയർന്നതോടെ മന്ത്രി ഇടപെടുകയായിരുന്നു. കോർപറേഷൻ റോഡും നവീകരിക്കാൻ നീക്കം തൃശൂർ: കെ.എസ്.ആർ.ടി.സി റോഡിന് മുന്നിലെ കോർപറേഷൻ റോഡും നവീകരിക്കാൻ നീക്കം. നേരത്തെ പൊതുമാരാമത്ത് വകുപ്പ് നവീകരിച്ച േറാഡിൽ വർഷംതോറും ഭീമൻ ഗർത്തങ്ങൾ രൂപപ്പെടാറുണ്ട്. ഇത് ടൈൽ ഇട്ട് നവീകരിച്ച കെ.എസ്.ആർ.ടി.സി റോഡിെന ബാധിക്കാൻ ഇടയുള്ളതിനാൽ കെ.എസ്.ആർ.ടി.സി റോഡ് മുതൽ സഫയർ ഹോട്ടലിന് സമീപം വരെ റോഡ് ടൈൽ വിരിക്കുന്നതിനാണ് നീക്കം. ഇപ്പുറത്ത് കുളശ്ശേരി ക്ഷേത്ര കവാടം വരെയും ടൈൽ വിരിക്കും. അഞ്ചു ദിവസത്തേക്ക് റോഡ് വിട്ടുകിട്ടാൻ ട്രാഫിക് പൊലീസിൽ അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ഒാണത്തിരക്ക് ആയതിനാൽ റോഡ് വിട്ടുകിട്ടാൻ സാധ്യത വിരളമാണ്. അങ്ങനെ വന്നാൽ ടൈൽ വിരിച്ചറോഡ് ഡിപ്പോക്ക് അകത്തേക്ക് നീട്ടുകയാവും ചെയ്യുക. കൂടുതൽ പ്രയോജനകരമായ കോർപറേഷൻ റോഡ് നവീകരിക്കുന്നതിനാണ് അധികൃതർക്ക് താൽപര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story