Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎക്സൈസ് വകുപ്പിെൻറ...

എക്സൈസ് വകുപ്പിെൻറ നേതൃത്വത്തിൽ 'ഫൺ റൺ'

text_fields
bookmark_border
ചാലക്കുടി: കേരള സംസ്ഥാന എക്സൈസ് വകുപ്പി​െൻറ ആഭിമുഖ്യത്തിൽ വിമുക്തി മിഷൻ ആഗസ്റ്റ് 12 ന് കൊച്ചിയിൽ നടത്തുന്ന മൺസൂൺ മാരത്തണി​െൻറ പ്രചാരണാർഥം ചാലക്കുടിയിൽ 'ഫൺ റൺ' സംഘടിപ്പിച്ചു. ആനമല ജങ്ഷനിൽനിന്ന് നൂറുകണക്കിന് വിദ്യാർഥികൾ ചാലക്കുടി സൗത്ത് ജങ്ഷൻവരെ ലഹരി വിരുദ്ധ സന്ദേശവുമായി ഓടി. നഗരസഭ അധ്യക്ഷ ജയന്തി പ്രവീൺകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ഉപാധ്യക്ഷൻ വിൽസൺ പാണാട്ടുപറമ്പിൽ, ഡെപ്യൂട്ടി എക്സൈസ് കമീഷണർ എം.കെ. നാരായണൻകുട്ടി, പ്രിവൻറിവ് ഓഫിസർ ഉമ്മർ എന്നിവർ സംസാരിച്ചു. സമാപന യോഗത്തിൽ എറണാകുളം എക്സൈസ് വിമുക്തി ടീം നാടകം അവതരിപ്പിച്ചു. ഇരിങ്ങാലക്കുട എക്സൈസ് സി.ഐ രാജീവ് ബി.നായർ, ചാലക്കുടി റേഞ്ച് ഇൻസ്പെക്ടർ രാധാകൃഷ്ണൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ജോജു, കൗൺസിലർമാരായ മോളി, ഉഷ, വാക്കിങ് ക്ലബ് പ്രസിഡൻറ് അലി പുള്ളിക്കുടി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story