Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2018 11:29 AM IST Updated On
date_range 7 Aug 2018 11:29 AM ISTആനവിഴുങ്ങിയിലെ നിരാഹാരം തുടരുന്നു
text_fieldsbookmark_border
തൃപ്രയാർ: ദേശീയപാത നാട്ടിക -വലപ്പാട് ആക്ഷൻ കൗൺസിലിെൻറ ആഭിമുഖ്യത്തിൽ ആനവിഴുങ്ങിയിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം തിങ്കളാഴ്ച രണ്ടാം ദിവസത്തിലേക്ക് കടന്നു. സംവിധായകൻ സിദ്ദീഖ് ഷെമീർ സമരം ആരംഭിച്ചു. ആർ.എം.പി.ഐ സംസ്ഥാന പ്രസിഡൻറ് ടി.എൽ. സന്തോഷ് ഉദ്ഘാടനം ചെയ്തു. സുരേഷ് മോഹൻ അധ്യക്ഷത വഹിച്ചു. കെ.ജി. സുരേന്ദ്രൻ, ഷംസുദ്ദീൻ, സി.പി. പീതാംബരൻ എന്നിവർ സംസാരിച്ചു. ഒന്നാം ദിവസം നിരാഹാരമിരുന്ന കെ.എച്ച്. മിഷോവിന് തിങ്കളാഴ്ച രാവിലെ വീട്ടമ്മ പ്രീത താമി നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്തിലെ ആനവിഴുങ്ങി കോളനിയിലും പരിസരത്തുമായി 85 വീടുകളാണ് ദേശീയപാത വികസനത്തിൽ നഷ്ടപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story