Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാള ടൗൺ റോഡ് വികസനം:...

മാള ടൗൺ റോഡ് വികസനം: കാന നിർമാണം അശാസ്ത്രീയമെന്ന് പ്രതിപക്ഷം

text_fields
bookmark_border
മാള: ടൗൺ റോഡ് വികസനത്തി​െൻറ ഭാഗമായി മാള കടവിൽനിന്ന് റോഡി​െൻറ പടിഞ്ഞാറെ ഭാഗത്തേക്കുള്ള കാനനിർമാണം അശാസ്ത്രീയമെന്ന് പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. കൊടകര- കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലൂടെ ടൺ കണക്കിന് ഭാരവുമായാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഈ റോഡിൽ മോഡേൺ ഷൂമാർട്ടി​െൻറ സമീപം റോഡ് ക്രോസ് ചെയ്യുന്നിടത്ത് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ ദുർബലമായാണ് കോൺക്രീറ്റ് ചെയ്യുന്നത്. ഭാര വാഹങ്ങൾ കടന്നു പോകുന്നതോടെ റോഡും കാനയും തകരുവാൻ സാധ്യതയുണ്ട്. റോഡിന് ഇരുഭാഗത്തും കാനകൾ നിർമിച്ചു വേണം വികസനം നടത്തേണ്ടത്. ഇതിനായി ബാങ്ക് ജങ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി ഡിപ്പോ വരെ ആവശ്യമായ സ്ഥലം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. 89 ലക്ഷം രൂപ ചെലവ് ചെയ്ത് പൂർത്തിയാക്കുന്ന പദ്ധതി ദുർബലമാക്കുന്നത് എന്തുകൊണ്ടാെണന്ന് അധികൃതർ വ്യക്തമാക്കണമെന്നും പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു. പൊതുമരാമത്ത് അസി. എ.ഇ.ഇ ജെറീന അഷറഫി​െൻറ നേതൃത്വത്തിലുള്ള സംഘം കാന നിർമാണ സ്ഥലം സന്ദർശിച്ചു. കോൺഗ്രസ് മാള ബ്ലോക്ക് ജന. സെക്രട്ടറി ജോഷി കാഞ്ഞൂത്തറ, ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.കെ. ജിനീഷ്, വർഗീസ് വടക്കൻ, ജൂലി ബെന്നി എന്നിവർ സംസാരിച്ചു. മാള ടൗൺ ഇരുവശങ്ങളും ടൈൽ വിരിച്ച് കൈവരികൾ സ്ഥാപിച്ച് റോഡ് മനോഹരമാക്കുന്ന പദ്ധതിക്കാണ് സർക്കാർ രൂപം നൽകിയിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story