Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2018 11:24 AM IST Updated On
date_range 7 Aug 2018 11:24 AM ISTപൊതുമരാമത്ത് റോഡിെൻറ അരിക് ഇടിഞ്ഞ് അപകട ഭീഷണി
text_fieldsbookmark_border
മാള: പുത്തൻചിറയിൽ റോഡിെൻറ അരിക് ഇടിഞ്ഞ് അപകട ഭീഷണിയിൽ. മാള - തച്ചപ്പിള്ളി പാലം വഴി കൊടുങ്ങല്ലൂരിലേക്കുള്ള പൊതുമരാമത്ത് റോഡിലാണ് അരിക് ഇടിഞ്ഞത്. പുതിയ പോസ്റ്റ് ജങ്ഷനിൽ ശിവാസ് സ്റ്റോപ്പിന് സമീപമാണ് അപകട ഭീഷണിയായത്. റോഡിനോട് ചേർന്ന സ്വകാര്യ കിണർ ഇടിഞ്ഞതിനോടൊപ്പമാണ് റോഡരിക് ഇടിഞ്ഞത്. കനത്ത മഴയിൽ കിണറിെൻറ ആൾമറ പൂർണമായി ഇടിഞ്ഞ നിലയിലാണ്. മാളയിൽനിന്ന് കൊടുങ്ങല്ലൂരിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന റോഡാണിത്. നിരവധി ബസുകളും സർവിസ് നടത്തുന്നുണ്ട്. സ്കൂൾ വാഹനങ്ങൾ ഉൾെപ്പടെ ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്നുണ്ട്. റോഡ് കൂടുതൽ ഇടിച്ചിലുണ്ടായാൽ അപകട സാധ്യത വർധിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. റോഡ് ഇടിഞ്ഞതിനോട് ചേർന്ന് വാഹനങ്ങൾ കടന്ന് പോകുന്നത് ഒഴിവാക്കുന്നതിനായി ടാർ വീപ്പകൾ നിരത്തിയും ചുവന്ന കൊടി നാട്ടിയും മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ട്. കരിങ്കൽ ഭിത്തി നിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story