Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2018 11:24 AM IST Updated On
date_range 7 Aug 2018 11:24 AM ISTറുഖിയയും മക്കളും ഇനി സുരക്ഷിതത്വത്തിെൻറ തണലിൽ
text_fieldsbookmark_border
കയ്പമംഗലം: ഭര്‍ത്താവ് ഉപേക്ഷിച്ച വീട്ടമ്മക്കും രണ്ടു പെണ്‍കുട്ടികള്‍ക്കും സുമനസ്സുകളുടെ കാരുണ്യത്തില്‍ വീട്. ചളിങ്ങാട് സ്വദേശി മതിലകത്ത് വീട്ടിൽ റുഖിയക്കും മക്കള്‍ക്കുമാണ് നാല് സെൻറ് ഭൂമിയും വീടും സംഘടിപ്പിച്ച് നല്‍കിയത്. ഇവരുടെ ഇളയ മകള്‍ രണ്ടു വയസ്സു മുതല്‍ വൃക്ക രോഗിയാണ്. റുഖിയയാകട്ടെ മാനസിക അസ്വസ്ഥതക്ക് ചികിത്സയിലുമാണ്. എട്ടിലും രണ്ടിലും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളുമായി വാടക വീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. മകളുടെയും തെൻറയും ചികിത്സക്കും നിത്യ വൃത്തിക്കും പണമില്ലാത്ത അവസ്ഥയിലായിരുന്നു ഇവര്‍. ഇവരുടെ പുനരധിവാസത്തിനും ചികിത്സക്കുമായി ഇ.ടി. ടൈസൺ എം.എല്‍.എയും കയ്പമംഗലം പഞ്ചായത്ത് പ്രസിഡൻറ് ടി.വി. സുരേഷ്ബാബുവും മുന്നിട്ടിറങ്ങി സഹായ സമിതി രൂപവത്കരിച്ചിരുന്നു. ഇതോടൊപ്പം സാമൂഹിക മാധ്യമങ്ങളിലും സഹായ അഭ്യർഥന നടത്തി. ഇതോടെ ഇവരെ സഹായിക്കാൻ നിരവധിപേരെത്തി. റുഖിയക്കും മകള്‍ക്കുമുള്ള ചികിത്സ ചെലവിനുള്ള ആദ്യ ഗഡുവായി പത്ത് ലക്ഷം രൂപയുടെ രേഖകളും വീടിെൻറ താക്കോലും ഇ.ടി. ടൈസൺ എം.എൽ.എ കൈമാറി. കയ്പമംഗലം പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് ബാബു, വാർഡ് അംഗം സിന്ധു, കെ.എം. സൈഫുദ്ദീൻ, ഷെബീർ ഇബ്രാഹിം, പി.കെ. അബൂബക്കർ, എന്നിവര്‍ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story