Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2018 5:47 AM GMT Updated On
date_range 7 Aug 2018 5:47 AM GMT1,200 അടി വീടുള്ളത് അയോഗ്യതയോ? മുഖ്യമന്ത്രിയോടൊരു ചോദ്യം
text_fieldsbookmark_border
കൊടകര: 1200ചതുരശ്ര അടി വിസ്തീർണമുള്ള വീട്ടിൽ താമസിക്കുന്നത് സാമൂഹിക സുരക്ഷ പെൻഷെൻറ മാനദണ്ഡപ്രകാരം അയോഗ്യതയാകുന്നതെങ്ങനെ?. പഴകി ദ്രവിച്ച ഒാടുപുരയാണെങ്കിൽ, വാടകക്ക് താമസിക്കുന്ന വീടാണെങ്കിൽ അതിന് 1,200 അടിയുണ്ടെന്ന കാരണം പറഞ്ഞ് പെൻഷൻ നിഷേധിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമല്ലേ? കൊടകര സ്വദേശി കെ.എസ്. ജോൺസൺ ഈ ചോദ്യങ്ങൾ ഉന്നയിക്കുന്നത് മുഖ്യമന്ത്രിയോടാണ്. ഒന്നര വര്‍ഷത്തിലധികമായി സാമൂഹിക സുരക്ഷ പെന്‍ഷനുവേണ്ടി അപേക്ഷിച്ച് കാത്തിരിക്കുന്നവര്‍ക്ക് സര്‍ക്കാറിെൻറ ഉത്തരവ് തിരിച്ചടിയായിരിക്കുകയാണ്. മൂന്നര ലക്ഷം പേരെയാണ് പഞ്ചായത്തുകളും നഗരസഭകളും പരിശോധന നടത്തി പെന്‍ഷന് അര്‍ഹതയുള്ളവരായി കണ്ടെത്തിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, നിലവിലുണ്ടായിരുന്ന അര്‍ഹത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അന്വേഷണം നടത്തിയാണ് അപേക്ഷകരില്‍ അര്‍ഹരായവരെ ശിപാര്‍ശ ചെയ്തത്. പഞ്ചായത്ത്/നഗരസഭ ഭരണസമിതികള്‍ ഈ അപേക്ഷകള്‍ പാസാക്കിയെങ്കിലും സര്‍ക്കാര്‍ വെബ്‌സൈറ്റ് തുറക്കാത്തതുമൂലം ഡാറ്റാ എന്‍ട്രി നടത്താനായില്ല. ഒന്നര വര്‍ഷം മുമ്പ് അംഗീകരിച്ച അപേക്ഷ പുതിയ മാനദണ്ഡപ്രകാരം പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ വീണ്ടും വീടുകള്‍ കയറുകയാണ്. 1200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്ടില്‍ താമസിക്കുന്നുവെന്നത് ഒരു വ്യക്തി ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ളവനാണെന്ന് കണക്കാക്കാനുള്ള മാനദണ്ഡം ആവുന്നതെങ്ങനെ എന്ന ചോദ്യമാണ് ഗുണഭോക്താക്കൾ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഉന്നയിക്കുന്നത്. വാർഷിക വരുമാനം ലക്ഷം രൂപയിൽ താഴെയായി വില്ലേജ് ഓഫിസ് സാക്ഷ്യപ്പെടുത്തിയവരെയാണ് ഇപ്പോള്‍ വീടിെൻറ വിസ്തീർണം ചൂണ്ടിക്കാട്ടി ഒഴിവാക്കുന്നത്. സര്‍ക്കാറിെൻറ മറ്റെല്ലാ ആനുകൂല്യങ്ങള്‍ക്കും വരുമാന സര്‍ട്ടിഫിക്കറ്റാണ് മാനദണ്ഡം. എന്നാൽ, സാമൂഹിക സുരക്ഷ പെന്‍ഷന്‍ വാങ്ങുന്ന 45 ലക്ഷം പേര്‍ക്ക് മാത്രം ഇത് ബാധകവുമല്ല. ഇൗ മാനദണ്ഡം പിൻവലിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ഗുണഭോക്താക്കൾക്കു വേണ്ടി ജോൺസൺ ആവശ്യപ്പെടുന്നത്.
Next Story