Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആറ് തെരുവുനായ്ക്കൾ...

ആറ് തെരുവുനായ്ക്കൾ ചത്തനിലയിൽ

text_fields
bookmark_border
ചെറുതുരുത്തി: ദേശമംഗലം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിലും പുറത്തുമായി തെരുവുനായ്ക്കൾ ചത്ത നിലയിൽ. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വിദ്യാർഥികളാണ് ആറ് നായ്ക്കൾ ചത്തു കിടക്കുന്നത് കണ്ടത്. പാചകശാലയ്ക്ക് സമീപം, വെള്ളടാങ്കിന് സമീപവുമായിട്ടായിരുന്നു ഇവ കിടന്നിരുന്നത്. പി.ടി.എ ഭാരവാഹികളും അധ്യാപകരും നടത്തിയ തിരച്ചിലിൽ ഒരു മരപ്പട്ടിയും ചത്ത നിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നിൽ ദുരൂഹതയുള്ളതായി ആരോപണമുണ്ട്. പൊലീസിനേയും ആരോഗ്യവകുപ്പിനേയും വിവരമറിയിച്ചിട്ടുണ്ടെന്ന് പി.ടി.എ പ്രസിഡൻറ് സി.കെ. പ്രഭാകരൻ, എസ്.എം.സി ചെയർമാൻ പി.എ.എം അഷറഫ്, ഗോപാലകൃഷ്ണൻ എന്നിവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story