Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎ.​െഎ.വൈ.എഫ്​ ജാഥകള്‍...

എ.​െഎ.വൈ.എഫ്​ ജാഥകള്‍ സമാപിച്ചു

text_fields
bookmark_border
തൃശൂര്‍: എ.ഐ.വൈ.എഫ് സമരസാക്ഷ്യം പ്രചരണത്തിനായി നടന്ന തെക്കന്‍, വടക്കന്‍ മേഖല ജാഥകൾ തൃശൂരില്‍ സമാപിച്ചു. കോർപറേഷനുമുമ്പില്‍ നടന്ന സമാപനസമ്മേളനം കെ. രാജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് തൃശൂര്‍ മണ്ഡലം സെക്രട്ടറി എ.ആര്‍. പ്രവീണ്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹസിന്‍, ഡെപ്യൂട്ടി മേയര്‍ ബീന മുരളി, വി.എസ്. പ്രിന്‍സ,് സാറാമ്മ റേബ്‌സണ്‍, കെ.ബി സുമേഷ്, എന്‍. അരുൺ എന്നിവർ സംസാരിച്ചു. തെക്കന്‍ മേഖല ജാഥാക്യാപ്റ്റന്‍ ജില്ല പ്രസിഡൻറ് കെ.പി. സന്ദീപ് അംഗങ്ങളായ പ്രസാദ് പറയേരി, വി.കെ. അനീഷ്, എന്‍.കെ. സനല്‍ കുമാര്‍, വടക്കന്‍ മേഖല ജാഥാക്യാപ്റ്റന്‍ രാഗേഷ് കണിയാംപറമ്പില്‍, അംഗങ്ങളായ കെ.സി. ബിജു, നവ്യ തമ്പി, പി. നാസര്‍, ചിന്നു ചന്ദ്രന്‍ എന്നിവരെ ഹാരമണിയിച്ച് സ്വീകരിച്ചു. തെക്കന്‍ മേഖല ജാഥക്ക് ഒല്ലൂര്‍ മണ്ഡലം അതിര്‍ത്തിയായ വല്ലൂരില്‍ കെ. രാജന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് പുത്തൂരില്‍ നടന്ന സ്വീകരണ ചടങ്ങില്‍ കനിഷ്‌കന്‍ വല്ലൂര്‍ അധ്യക്ഷത വഹിച്ചു. മണ്ണുത്തിയില്‍ എല്‍ദോ അധ്യക്ഷത വഹിച്ചു. കുട്ടനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പലചരക്ക് സാധനങ്ങള്‍ കൈമാറി. മാടക്കത്തറയില്‍ കിഷോര്‍ അധ്യക്ഷത വഹിച്ചു. വടക്കന്‍ മേഖല ജാഥക്ക് അന്തിക്കാട് സ്വീകരണം നല്‍കി. നാട്ടിക മണ്ഡലത്തിലെ മൂന്ന് കേന്ദ്രങ്ങളിലാണ് സ്വീകരണം നല്‍കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story