Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2018 5:20 AM GMT Updated On
date_range 7 Aug 2018 5:20 AM GMTമഴക്കാലരോഗം കുറവ്; ആശ്വാസത്തിൽ ആരോഗ്യ വകുപ്പ്
text_fieldsbookmark_border
തൃശൂർ: മഴ കൂടുേമ്പാഴും വിട്ടുനിൽക്കുേമ്പാഴും ചങ്കിടിപ്പ് കൂടുന്ന വകുപ്പാണ് ആരോഗ്യവിഭാഗം. എന്നാൽ ഇക്കുറി ജില്ല ആരോഗ്യവകുപ്പിന് ഇതുവരെ വല്ലാതെ ആവലാതിയുണ്ടായിട്ടില്ല. കാരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി രോഗാതുരമല്ല ജില്ല. അനാരോഗ്യ പ്രവണതകൾ മുളയിലെ നുള്ളാനായതാണ് കാര്യങ്ങൾ അനുകൂലമാവുന്നതിന് കാരണം. എന്നിരുന്നാലും ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. മറ്റത്തൂർ, നടത്തറ, പുത്തൂർ, പാഞ്ഞാൾ, കൊണ്ടാഴി ഭാഗങ്ങളിൽ ഡെങ്കിപ്പനി പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. കൊടകര, അവണൂർ മേഖലയിൽ മഞ്ഞപ്പിത്തവും. ഇതുവരെ ഏഴുപേരാണ് പകർച്ചവ്യാധികൾ അടക്കം പിടിപ്പെട്ട് മരിച്ചത്. നാലുപേർ എലിപ്പനി ബാധിച്ചാെണങ്കിൽ മഞ്ഞപ്പിത്തം, ചിക്കൻപോക്സ്, പേപ്പട്ടി വിഷബാധ ഏറ്റ് ഒരോ മരണവും ഉണ്ടായി. ജില്ലയില്‍ ജനുവരി മുതല്‍ പനി ബാധിച്ച് ചികിത്സ തേടിയത് 1,34,361 പേരാണ്‍. തിങ്കളാഴ്ച മാത്രം 1489 പേർ പനി ചികിത്സ തേടി. 6537 പേരാണ് ആഗസ്റ്റിൽ പനിക്ക് ചികിത്സ തേടിയത്. 247 പേർ വയറിളക്കത്തിന് ചികിത്സ തേടി. ഒരു എലിപ്പനിയും റിപ്പോർട്ട് ചെയ്തു. 163 പേർക്കാണ് ഡെങ്കിപ്പനി. 1585 പേർക്ക് ചിക്കൻപോക്സും 533 പേർക്ക് മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്തു.
Next Story