Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയാത്രക്കിടെ ബസിന്​...

യാത്രക്കിടെ ബസിന്​ തീപിടിച്ചു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

text_fields
bookmark_border
ചാവക്കാട്: കടപ്പുറം തീരദേശ റോഡിൽ യാത്രക്കിടെ ലക്ഷ്വറി ബസിന് തീപിടിച്ചു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കടപ്പുറം പഞ്ചായത്തിലെ തീരദേശപാതയായ നോളി റോഡില്‍ ഞായറാഴ്ച പുലര്‍ച്ചെ 2.30 ഒാടെയാണ് അപകടം. കൊടുങ്ങല്ലൂർ എറിയാട് മണപ്പാട്ട് മുഹമ്മദ് ഷഹീറി​െൻറ ഉടമസ്ഥതയിലുള്ള വാഹനമാണിത്. നാട്ടുകാരും അഗ്നിശമനസേനയും തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തി നശിച്ചു. ഗുരുവായൂരില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്കു പോകുകയായിരുന്നു. തീ പടരുന്നത് കണ്ട് പിന്നാലെയെത്തിയ ബൈക്ക് യാത്രികനാണ് വിവരം ബസ് ഡ്രൈവറെ അറിയിച്ചത്. ഇതോടെ വാഹനം നിർത്തിയ ഡ്രൈവർ ചാടിയിറങ്ങി ഒാടി രക്ഷപ്പെടുകയായിരുന്നു. ബസ് കോഴിക്കോട്ടേക്ക് വാടകപോയി ഗുരുവായൂരിൽ രണ്ട് ദിവസമായി നിർത്തിയിട്ടതായിരുന്നു. പുലര്‍ച്ചെ രണ്ടു മണിക്കാണ് കൊടുങ്ങല്ലൂരിലേക്കു പുറപ്പെട്ടത്. പുറകിൽ എൻജിന്‍ഭാഗത്തുനിന്നാണ് തീ പിടിച്ചത്. മറ്റു വാഹനങ്ങളിലെ യാത്രികരും പരിസരവാസികളും തീയണക്കാൻ ശ്രമിച്ചു. തീ ആളിപ്പടർന്നതോടെ അവർ അകലേക്ക് ഒാടി മാറി. ഗുരുവായൂരില്‍ നിന്ന് ആദ്യമെത്തിയ അഗ്നിശമന സേനയുടെ രണ്ട് വാഹനങ്ങളിലും ആവശ്യത്തിന് വെള്ളമുണ്ടായിരുന്നില്ലെന്ന ആക്ഷേപമുണ്ട്. പിന്നീട് മറ്റൊരു ഫയർ എൻജിൻ കൂടി എത്തിയാണ് തീയണച്ചത്. ചാവക്കാട് പൊലീസും സ്ഥലത്തെത്തി.
Show Full Article
TAGS:LOCAL NEWS
Next Story