Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅർധരാത്രിയിൽ വീടുകയറി...

അർധരാത്രിയിൽ വീടുകയറി ആക്രമണം; നാല് ബി.ജെ.പി പ്രവർത്തകർ അറസ്്റ്റിൽ

text_fields
bookmark_border
എരുമപ്പെട്ടി: അർധരാത്രിയിൽ വീടുകയറി ആക്രമിക്കുകയും ജീപ്പ് തകർക്കുകയും ചെയ്ത സംഭവത്തിൽ നാല് ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലുവായ് മുരിങ്ങത്തേരി സ്വദേശികളായ കാങ്കലാത്ത് വിഷ്ണു (23), മുരിങ്ങത്തേരി സനീഷ്(23), കണ്ണമ്പ്ര ഗോഗുൽ (20), മുരിങ്ങത്തേരി വിമൽ (26) എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. മുരിങ്ങത്തേരി കുണ്ടുപറമ്പിൽ വീട്ടിൽ അഷറഫി​െൻറ വീടാണ് ആക്രമിച്ചത്. ബി.ജെ.പി പ്രവർത്തകർ സംഘം ചേർന്ന് ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വീട്ടിൽ നിർത്തിയിട്ടിരുന്ന ജീപ്പ് തല്ലിത്തകർക്കുകയും ചെയ്തെന്നാണ് പരാതി.
Show Full Article
TAGS:LOCAL NEWS 
Next Story