Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅക്ഷരലക്ഷം പദ്ധതിയിൽ...

അക്ഷരലക്ഷം പദ്ധതിയിൽ മുതിർന്ന കുട്ടിയായി ലക്ഷ്മി

text_fields
bookmark_border
കൊടുങ്ങല്ലൂർ: സമ്പൂർണ സാക്ഷരത ലക്ഷ്യം വെച്ച് നടപ്പാക്കുന്ന അക്ഷരലക്ഷം പദ്ധതിയുടെ പരീക്ഷയിൽ കൗതുക സാന്നിധ്യമായി പ്രായാധിക്യം ചെന്നവരും. തൊണ്ണൂറ് വയസ്സുകാരി ലക്ഷ്മിയായിരുന്നു മുതിർന്ന 'കുട്ടി'. ലക്ഷ്മിക്കുട്ടി (83) ശാരദ (63) എന്നിവരും സാക്ഷരത പരീക്ഷയെഴുതിയ മുതിർന്ന കുട്ടികളുടെ നിരയിൽ ഉൾപ്പെടും. കൈവിട്ടുപോയ അക്ഷര ജ്ഞാനത്തെ എത്തിപിടിക്കാൻ ഏറെ ആവേശത്തോടെയാണ്പ്രായമായവരും, യുവതീയുവാക്കളും പരീക്ഷയെഴുതാനെത്തിയത്. 22 വയസ്സുകാരൻ അബ്സാറാണ് പ്രായത്തിൽ ഇളയത്. ഇവർ ഉൾെപ്പടെ 30 പേർ കൊടുങ്ങല്ലൂർ നഗരസഭ താലത്തിൽ നടന്ന 'അക്ഷരലക്ഷം' പരീക്ഷയെഴുതി. ജില്ല കോ ഓഡിനേറ്റർ ശ്യാംലാൽ, നോഡൽ പ്രേരക് കെ.വി. ലത, സി.ജെ. ഷീല, വി.വി. സോണിയ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story