Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2018 5:26 AM GMT Updated On
date_range 6 Aug 2018 5:26 AM GMTരാഷ്ട്രപതിയുടെ വേദിയിൽ മേയറെയും എം.പിയെയും ഒഴിവാക്കി
text_fieldsbookmark_border
തൃശൂർ: രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടിയിൽനിന്ന് മേയറെയും, സ്ഥലം എം.പിയെയും ഒഴിവാക്കി. സെൻറ് തോമസ് കോളജിൽ ശതാബ്ദിയാഘോഷം ഉദ്ഘാടന ചടങ്ങിലാണ് മേയർ അജിത ജയരാജനെയും സി.എൻ. ജയദേവൻ എം.പിയേയും ഒഴിവാക്കിയത്. രാഷ്ട്രപതിക്കൊപ്പം വേദിയിൽ പങ്കെടുക്കുന്നവരുടെ പട്ടിക സംസ്ഥാനം നേരത്തെ കൈമാറിയിരുന്നു. ഇതിൽനിന്ന് മേയറെയും എം.പിയെയും ഒഴിവാക്കി സുരക്ഷ സെക്രേട്ടറിയറ്റ് അറിയിക്കുകയായിരുന്നു. എന്നാൽ രാഷ്ട്രപതിയെ തൃശൂരിൽ സ്വീകരിക്കുന്ന കുട്ടനെല്ലൂർ ഹെലിപാഡിൽ മേയറും എം.പിയും ഉണ്ടാവും. കോളജിലെ ചടങ്ങിൽ രാഷ്ട്രപതിയെ കൂടാതെ പത്നി സവിത കോവിന്ദ്, ഗവർണർ പി. സദാശിവം, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി വി.എസ്. സുനിൽകുമാർ, ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ടോണി നീലങ്കാവിൽ, കോളജ് പ്രിൻസിപ്പൽ ഡോ. ഇഗ്നേഷ്യസ് ആൻറണി എന്നിവർക്കാണ് വേദിയിൽ ഇരിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്. മേയറും എം.പിയും സദസ്സിൽ ഇരിക്കണം. രാഷ്ട്രപതിയുടെ വേദിയിൽനിന്ന് മേയറെയും എം.പിയെയും ഒഴിവാക്കുന്നത് കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്ന് സി.എൻ. ജയദേവൻ എം.പി പറഞ്ഞു.
Next Story