Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാധ്യമങ്ങൾക്കെതിരെ...

മാധ്യമങ്ങൾക്കെതിരെ തൃശൂർ അതിരൂപതയുടെ വിശ്വാസ സംരക്ഷണ സദസ്സ്​​

text_fields
bookmark_border
തൃശൂർ: ക്രൈസ്തവസഭയുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളിൽ മാധ്യമങ്ങൾക്കെതിരെ തൃശൂർ അതിരൂപതയുടെ വിശ്വാസ സംരക്ഷണ സദസ്സ്. അസത്യങ്ങളും അർധസത്യങ്ങളും പ്രചരിപ്പിക്കുകയും മതവിശ്വാസ മൂല്യങ്ങളെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നത് മാധ്യമധർമമല്ലെന്നും നിയമവിരുദ്ധമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത മുൻ സുപ്രിം കോടതി ജഡ്ജി സിറിയക് ജോസഫ് പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തി​െൻറ ദുരുപയോഗം കുറ്റകരമാണ്, എതിർക്കപ്പെടേണ്ടതാണ്. അന്വേഷണത്തിലിരിക്കുന്നതോ കോടതിയിൽ വിചാരണയിലുള്ളതോ ആയ കേസുകളിൽ മാധ്യമ വിചാരണ നടത്തുന്നതും പരസ്യമായ അഭിപ്രായ പ്രകടനം നടത്തുന്നതും നിയമമനുസരിച്ച് തെറ്റാണ്. സ്വാർഥ ലാഭത്തിനുവേണ്ടി അങ്ങനെ ചെയ്യുന്ന ചാനലുകളെ കുടുംബങ്ങളിൽനിന്ന് ഒഴിവാക്കണമെന്നും സിറിയക് ജോസഫ് പറഞ്ഞു. ൈക്രസ്തവ സഭകളെ ആക്ഷേപിച്ച് ചിതറിക്കാനുള്ള ശ്രമം നടക്കില്ലെന്നും, വിശ്വാസികൾ ഒറ്റക്കെട്ടാണെന്നും സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. സ്വാർഥ താൽപര്യങ്ങൾക്കായി വ്യാജവാർത്തകൾ വർധിക്കുന്നു. ഒറ്റപ്പെട്ട ആരോപണങ്ങളുടെ പേരിൽ സഭയേയും വിശ്വാസത്തേയും അടച്ചാക്ഷേപിക്കുന്നു. കുമ്പസാരം നിരോധിക്കണമെന്ന ദേശീയവനിത കമീഷ​െൻറ നിലപാട് ദുരുദ്ദേശ്യപരമാണെന്നും അദ്ദേഹം പറഞ്ഞു. കുമ്പസാരത്തിനെതിരേ ദേശീയ വനിത കമീഷ​െൻറ നിലപാടിലും സഭ മേലധ്യക്ഷർക്കെതിരേ ചില മാധ്യമങ്ങൾ നടത്തുന്ന ദുഷ്പ്രചാരണത്തിലും പ്രതിഷേധിച്ച പ്രമേയം സമ്മേളനം പാസാക്കി. സീറോ മലബാർ സഭ പി.ആർ.ഒ പി.ഐ. ലാസർ പ്രമേയം അവതരിപ്പിച്ചു. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, കതോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡൻറ് പ്രഫ. കെ.എം. ഫ്രാൻസിസ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. മേരി റെജീന, വൈദിക സമിതി സെക്രട്ടറി ഫാ. ജോസ് കോനിക്കര, കതോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി അഡ്വ. ബിജു കുണ്ടുകുളം, സി.ആർ.ഐ സെക്രട്ടറി സിസ്റ്റർ റോസ് അനിത എഫ്.സി.സി, കതോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ. വർഗീസ് കുത്തൂർ, അതിരൂപത ഏകോപന സമിതി കൺവീനർ എ.എ. ആൻറണി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story