Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅസി. ലേബർ ഓഫിസറുടെ...

അസി. ലേബർ ഓഫിസറുടെ തൊഴിലാളി വിരുദ്ധ നിലപാട് തിരുത്തണം

text_fields
bookmark_border
വടക്കാഞ്ചേരി: തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന വടക്കാഞ്ചേരി അസി. ലേബർ ഓഫിസറുടെ നടപടി തിരുത്തണമെന്ന് ജില്ല ലോഡിങ് ആൻഡ് അൺലോഡിങ് ജനറൽ വർക്കേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) വടക്കാഞ്ചേരി നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ സി.പി.ഐ ജില്ല എക്സി. അംഗം എം.ആർ. സോമനാരായണൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡൻറ് വി.ജെ. ബെന്നി അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ല ജോ. സെക്രട്ടറി പി. ശ്രീകുമാരൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.കെ. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ.കെ. ചന്ദ്രൻ (പ്രസി.) ഷംസുദ്ദീൻ (വൈസ് പ്രസി.) എം.എസ്. അബ്ദുൽ റസാക്ക് (സെക്ര.) ഉണ്ണികൃഷ്ണൻ (ജോ. സെക്ര.) കെ.എ. അബ്ദുൽ സലീം (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. കൺവെൻഷന് കെ.എ. അബ്ദുൽ സലീം സ്വാഗതവും എം.എസ്. അബ്ദുൽ റസാക്ക് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story