Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാട്സ്ആപ്പ് തണലിൽ

വാട്സ്ആപ്പ് തണലിൽ

text_fields
bookmark_border
തൃശൂർ: കുളശേരി ക്ഷേത്രമുറ്റത്ത് വാദ്യരംഗത്തെ കുലപതികളായ അന്നമനട പരമേശ്വരമാരാർ, ചോറ്റാനിക്കര വിജയൻമാരാർ, ചെർപ്പുളശ്ശേരി ശിവൻ അടക്കമുള്ളവർ അണിനിരന്ന പഞ്ചവാദ്യപ്പെരുമഴ. ആസ്വദിക്കാൻ എത്തിയത് നൂറുകണക്കിന് വാദ്യാസ്വാദകരും. വാട്സ്ആപ്പ് പഞ്ചവാദ്യ ആസ്വാദക സമിതിയുടെ നാലാംവാർഷിക പരിപാടിയോടനുബന്ധിച്ചായിരുന്നു പഞ്ചവാദ്യം. സമിതി സമാഹരിച്ച ചികിത്സ സഹായവിതരണവും നടന്നു. അന്നമനട പരമേശ്വരമാരാരെ ആദരിച്ചു. വൃക്കരോഗം മൂലം ചികിത്സയിലുള്ള സുഭാഷിനുള്ള ചികിത്സസഹായം ഭാര്യ ശ്രുതി ഏറ്റുവാങ്ങി. കൊച്ചിൻദേവസ്വം ബോർഡ് സ്പെഷൽ കമീഷണർ ആർ. ഹരി 2,22,222 രൂപയുടെ ചെക്ക് കൈമാറി. പ്രശാന്ത് ജി. പിഷാരടി, കാവനാട് രവി, രാമചന്ദ്രവാര്യർ, പ്രശാന്ത് പുലിയന്നൂർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story