Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാഴാനി ഡാം ജലനിരപ്പ്...

വാഴാനി ഡാം ജലനിരപ്പ് ഉയർന്നു

text_fields
bookmark_border
വടക്കാഞ്ചേരി: വാഴാനി ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് ഷട്ടറുകൾ രണ്ട് സ​െൻറീമീറ്റർ കൂടി ഉയർത്തി. 62.48 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ 61.95 മീറ്റർ ജലനിരപ്പായതിനെത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ച പകൽ ഡാമി​െൻറ നാല് ഷട്ടറുകളും രണ്ട് സ​െൻറീമീറ്റർ വീതം ഉയർത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ റിസർവോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടർന്നാണ് ശനിയാഴ്ച വൈകീട്ട് നാലിന് ഷട്ടറുകൾ വീണ്ടും ഉയർത്തിയത്. നിലവിൽ 62.18 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. നാല് ഷട്ടറുകളും നാല് സ​െൻറീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ഓരോ മണിക്കൂറിലും ഇറിഗേഷൻ ഉദ്യോഗസ്ഥർ ജലനിരപ്പ് പരിശോധിക്കുന്നുണ്ട്. ഡാമിൽനിന്ന് വെള്ളം തുറന്ന് വിടുന്ന വടക്കാഞ്ചേരി പുഴയിലെ കൈയേറ്റങ്ങളെല്ലാം നീക്കിയതിനെ തുടർന്ന് പുഴയിൽ അധികജലം വന്നിട്ടും ടൗണിൽ വെള്ളക്കെട്ട് അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ഡാമി​െൻറ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതോടെ നിരവധി പേരാണ് ഡാം സന്ദർശിക്കാനെത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story