Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഴയ പോരാളിയോടൊപ്പം...

പഴയ പോരാളിയോടൊപ്പം ഇന്ന് അവർ ഒത്തുചേരും

text_fields
bookmark_border
തൃശൂർ: സാഹചര്യങ്ങൾ വ്യത്യസ്ത ചേരികളിലാക്കിയെങ്കിലും പഴയ സഹപ്രവർത്തകന് സാന്ത്വനവുമായി കൂട്ടുകാരനടുത്തെത്തും. കെ.എസ്.യു പ്രസിഡൻറായിരുന്ന കെ.കെ. രാധാകൃഷ്ണ‍​െൻറ നാട്ടികയിലെ വീടാണ് ഞായറാഴ്ച അപൂർവ ഒത്തുചേരലിന് വേദിയാവുക. 1980കളിൽ രാധാകൃഷ്ണനൊപ്പം കെ.എസ്.യു എസിൽ പ്രവർത്തിച്ചിരുന്ന ഭാരവാഹികളാണ് നാട്ടിക ബീച്ചിലെ രാധാകൃഷ്ണ​െൻറ വീട്ടിൽ എത്തുന്നത്. അന്നത്തെ കോൺഗ്രസ് -എസ് നേതാക്കളായ കോൺഗ്രസ് പ്രവർത്തക സമിതിയംഗം പി.സി. ചാക്കോ, മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, മുൻ മന്ത്രി വി.സി. കബീർ തുടങ്ങിയവരാണ് വരുന്നത്. ഉച്ചക്ക് 12നാണ് സംഗമം. പക്ഷാഘാതത്തെ തുടർന്ന് വർഷങ്ങളായി വീട്ടിൽ വിശ്രമത്തിലാണ് രാധാകൃഷ്ണൻ. സഹപ്രവർത്തകർ സ്വരൂപിച്ച സഹായധനവും നേതാക്കൾ കൈമാറും.
Show Full Article
TAGS:LOCAL NEWS 
Next Story