Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്പീച്ച്...

സ്പീച്ച് തെറപ്പിസ്്റ്റ് നിയമനം

text_fields
bookmark_border
തൃശൂർ: അന്തിക്കാട് ബഡ്‌സ് സ്‌കൂളില്‍ സ്പീച്ച് തെറപ്പിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും രജിസ്‌ട്രേഷനുമാണ് യോഗ്യത. താല്‍പര്യമുള്ളവർ അപേക്ഷ അന്തിക്കാട് മിനി സിവില്‍ സ്റ്റേഷനിൽ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫിസര്‍ക്ക് ഇൗമാസം 16നകം നല്‍കണം. ഫോണ്‍ 9946442594. 'താലൂക്ക് ആശുപത്രിയിൽ നെഫ്രോളജി വിഭാഗം ആരംഭിക്കണം' ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ നെഫ്രോളജി വിഭാഗം അടിയന്തരമായി ആരംഭിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം സർക്കാറിനോട് ആവശ്യപ്പെടും. കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തോമസ് ഐ. കണ്ണത്ത് അധ്യക്ഷത വഹിച്ചു. മഴക്കാല രോഗങ്ങൾ തടയാനും കാനകള്‍ വൃത്തിയാക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും നടപടി സ്വീകരിക്കാൻ യോഗം നിർദേശിച്ചു. റേഷന്‍ കാര്‍ഡ് സംബന്ധിച്ച ജോലികളുടെ പുരോഗതി യോഗം വിലയിരുത്തി. തകരാറിലായ വൈദ്യുതി തൂണുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഷോക്കേറ്റ് അപകടം സംഭവിക്കുന്നത് വ്യാപിക്കുന്ന സാഹചര്യത്തിൽ കുടുംബശ്രീ മുഖേന ബോധവത്കരണം ആരംഭിക്കണമെന്ന് നിർദേശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഷീജു, തഹസില്‍ദാര്‍ മോളി എഫ്. ചിറയത്ത്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.പി. രമേശന്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story