Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുലയൂട്ടലിന്...

മുലയൂട്ടലിന് സൗകര്യമൊരുക്കി നഗരസഭ

text_fields
bookmark_border
കൊടുങ്ങല്ലൂർ: നഗരത്തിൽ കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർക്ക് മുലയൂട്ടുവാൻ നഗരസഭ സൗകര്യമൊരുക്കി. നഗരസഭ ഒാഫിസിനോട് ചേർന്ന വിശ്രമകേന്ദ്രത്തിലാണ് അമ്മമാർക്ക് സൗകര്യം ഏർപ്പെടുത്തിയത്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ ഇൗ കേന്ദ്രം പ്രവർത്തിക്കും. വനിതകൾക്ക് വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങൾക്കും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കുടിെവള്ളവും ലഭ്യമാണ്. ടെലിവിഷൻ ഉൾപ്പെടെ മറ്റ് സൗകര്യങ്ങൾ വൈകാതെ ഏർപ്പെടുത്തുമെന്ന് ചെയർമാൻ കെ.ആർ. ജൈത്രൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story