Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാതക്കായി...

ദേശീയപാതക്കായി പൊളിക്കുന്നതിൽ ഇന്നലെ തുറന്ന കുടുംബാരോഗ്യ കേന്ദ്രവും

text_fields
bookmark_border
ചാവക്കാട്: ദേശീയപാത വികസനത്തിനായി പൊളിക്കുന്ന കെട്ടിടങ്ങളിൽ എടക്കഴിയൂരിൽ ശനിയാഴ്ച വൈകീട്ട് മന്ത്രി നാടിന് സമർപ്പിച്ച കുടുംബാരോഗ്യ കേന്ദ്രവും. ദേശീയപാത വികസനത്തിനായി ശനിയാഴ്ച രാവിലെ നടന്ന അളവെടുപ്പിൽ ലക്ഷങ്ങൾ ചെലവഴിച്ച് പണി പൂർത്തിയാക്കിയ രണ്ട് കെട്ടിടങ്ങളും ആയുർവേദ ആശുപത്രി കെട്ടിടം, വിവിധ വാർഡുകളിലേക്ക് കുടിവെള്ളമെത്തിക്കാൻ പണിത ജലസംഭരണി എന്നിവയെല്ലാം പൊളിക്കേണ്ടി വരും. നേരത്തെ വിജ്ഞാപനം വന്നിട്ടും അത് വകവെക്കാതെ നിർമിച്ചതാണ് പുതിയ കെട്ടിടങ്ങളിൽ ഒന്ന്. ഇനിയും ഉദ്ഘാടനം ചെയ്യാത്ത ഈ കെട്ടിടം കുടുംബശ്രീക്ക് ആശുപത്രി വളപ്പിൽ നടത്താൻ പണിത കാൻറീനാണ്. ഈ കെട്ടിടത്തിനു പിറകിലാണ് ജലസംഭരണി. തൊട്ടടുത്ത് കുടുംബാരോഗ്യ കേന്ദ്രമാണ്. ഈ കെട്ടിടത്തി​െൻറ ഒരു മുറിയുടെ വീതിയും കഴിഞ്ഞാണ് കല്ലിട്ടിട്ടുള്ളത്. ദേശീയപാത വികസനത്തി​െൻറ ഭാഗമായി ഇതേ വളപ്പിലുള്ള ആ‍യുർവേദ ആശുപത്രിയും പൊളിക്കേണ്ടി വരും. ദേശീയ പാതയോരത്ത് പുതിയ കെട്ടിടങ്ങളും വീടുകളും നിർമിക്കാൻ അനുമതി നൽകാത്ത പഞ്ചായത്ത് പദ്ധതിയിലാണ് കാൻറീൻ കെട്ടിടം നിർമിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story