Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2018 5:36 AM GMT Updated On
date_range 4 Aug 2018 5:36 AM GMTവേറിട്ട അനുഭവമായി അൻസ്റ്റാൾജിയ
text_fieldsbookmark_border
പെരുമ്പിലാവ്: മൂന്നരപ്പതിറ്റാണ്ടിനിടയിൽ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിൽ ജോലിചെയ്ത അധ്യാപക-അനധ്യാപക ജീവനക്കാരുടെ ഒത്തുചേരൽ വേറിട്ട അനുഭവമായി. 1986ൽ സ്ഥാപനത്തിൽ നിന്ന് പോയവർ മുതൽ 2017ൽ സേവനമവസാനിപ്പിച്ചവർ വരെയുള്ള 126 പേർ സംഗമത്തിൽ പെങ്കടുത്തു. കേരളത്തിെൻറ വിവിധ ജില്ലകളിൽ നിന്നുള്ളവർ അൻസാറിലെത്തി. 'അൻസ്റ്റാൾജിയ-2018' എന്ന പേരിൽ നടന്ന സംഗമം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഷാജു കെ. മുഹമ്മദുണ്ണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കെ. സലീൽ ഹസൻ അധ്യക്ഷത വഹിച്ചു. അൻസാറിെൻറ സ്ഥാപക നേതാക്കളെയും മരണപ്പെട്ടവരെയും കെ.പി. അബൂബക്കർ അനുസ്മരിച്ചു. കൂട്ടായ്മയുടെ തുടർച്ചക്ക് വേണ്ടി 14 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. വൈസ് പ്രിൻസിപ്പൽ സാഹിറ അഹമ്മദ് സംസാരിച്ചു.
Next Story