Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2018 11:29 AM IST Updated On
date_range 3 Aug 2018 11:29 AM ISTസ്കൂൾ നിയമനത്തട്ടിപ്പ്: പാലിശ്ശേരി സ്കൂളിനെതിരെ വീണ്ടും ആക്ഷേപം
text_fieldsbookmark_border
തൃശൂർ: മാള പാലിശ്ശേരി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ ജോലിക്കായി നൽകിയ പണം തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ബിന്ദുവിെൻറ സഹോദരനെതിരെ അപവാദ പ്രചാരണം നടത്തുന്നതായി പരാതി. ബിന്ദുവിെൻറ സഹോദരൻ പി.എച്ച്. ശ്രീജിത്തും മുൻ ഭരണസമിതി അംഗങ്ങളുമാണ് വാർത്തസമ്മേളനത്തിൽ പരാതി ഉന്നയിച്ചത്. ബിന്ദു നൽകിയ പണം മുൻ ഭരണസമിതിയിലെ ട്രഷററും ബിന്ദുവിെൻറ സഹോദരനുമായ പി.എച്ച്. ശ്രീജിത്ത് തട്ടിയെടുത്തുവെന്ന് ഇപ്പോഴത്തെ ഭരണസമിതി അംഗങ്ങൾ കുപ്രചാരണം നടത്തുന്നുവെന്നാണ് ഇവരുടെ ആരോപണം. ഇത്തരത്തിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ ഫോണിലേക്ക് വന്നതിനെ തുടർന്ന് മാള പൊലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകിയതായി ശ്രീജിത്ത് അറിയിച്ചു. അതേസ്കൂളിലെ ഭാര്യയുടെ ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും തെൻറ ജീവന് ഭീഷണിയുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്ത് നൽകിയ പണമായതിനാൽ ഏകദേശം 15,000 രൂപ ഈ ഇനത്തിൽ മാസംതോറും അടക്കേണ്ടി വരുന്നുെണ്ടന്ന് ബിന്ദു പറഞ്ഞു. അതിനാൽ വീണ്ടും കേസിന് ചെലവഴിക്കാനുള്ള പണമില്ലാത്ത അവസ്ഥയിലാണ് വിധവയായ താനും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബം. ഈ സാഹചര്യത്തിലാണ് സ്കൂളിലെ ലാബ് അസിസ്റ്റൻറ് തസ്തികയിൽ ജോലിക്ക് മാനേജ്മെൻറ് കൈപ്പറ്റിയ 17,35,000 രൂപ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച മുതിൽ അനിശ്ചിതകാല സമരം നടത്തുന്നത്. ബോർഡ് മുൻ സെക്രട്ടറി പി.എസ്. ഷാബു, സി.വി. രമേശ്, പുരുഷോത്തമൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story