Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംസ്​കൃതി പുരസ്​കാരം...

സംസ്​കൃതി പുരസ്​കാരം എൻ.പി. ഉണ്ണിക്ക്​

text_fields
bookmark_border
തൃശൂർ: കേരള സംസ്കൃത അക്കാദമിയുടെ 2018 ലെ സമഗ്രസംഭാവനക്കുള്ള 'സംസ്കൃതി പുരസ്കാരം' കാലടി സർവകലാശാല മുൻ വൈസ് ചാൻസലറും ഗവേഷകനും എഴുത്തുകാരനുമായ പ്രഫ. എൻ.പി. ഉണ്ണിക്ക് നൽകും. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സമർപ്പിക്കും. തൃശൂർ ട്രെയ്നിങ് കോളജ് ഹാളിൽ, ഞായറാഴ്ച വൈകീട്ട് നാലിന് സംഘടിപ്പിച്ച സമ്മേളനത്തിൽ അക്കാദമി അധ്യക്ഷൻ ഡോ. കെ.ടി. മാധവൻ അധ്യക്ഷത വഹിക്കും. 'വ്യുൽപത്തിവാദവയഖ്യാനം', 'സംസ്കൃതി വികാസം സങ്കൽപവും മാർഗരേഖയും' എന്നീ ഗ്രന്ഥങ്ങളുടെ ലോകാർപ്പണം മന്ത്രി നിർവഹിക്കും. 'തൃശൂരി​െൻറ സംസ്കൃത പാരമ്പര്യം' എന്ന വിഷയത്തിൽ പ്രഫ. കെ.ജി. പൗലോസ് മുഖ്യപ്രഭാഷണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story