Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2018 5:36 AM GMT Updated On
date_range 3 Aug 2018 5:36 AM GMTമാള ടൗൺ റോഡ് വികസനം: കാന നിർമാണം തുടങ്ങി
text_fieldsbookmark_border
മാള: ടൗൺ റോഡ് വികസനത്തിെൻറ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. മാള കടവിൽ നിന്നും റോഡിെൻറ പടിഞ്ഞാറ് ഭാഗത്തുള്ള കാന നിർമാണമാണ് ആരംഭിച്ചത്. കൊടകര- കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് മാള ടൗൺ റോഡ് 15 മീറ്ററായാണ് വികസിപ്പിക്കുന്നത്. ഇതിനായി ബാങ്ക് ജങ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി ഡിപ്പോ വരെ ആവശ്യമായ സ്ഥലം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. നേരത്തെ പ്രഖ്യാപനം വന്നെങ്കിലും ടൗൺ റോഡ് വീതി കൂട്ടി സൗന്ദര്യവത്കരിക്കുന്ന പദ്ധതി നീളുകയായിരുന്നു. ചില കെട്ടിടങ്ങൾ ഏറ്റെടക്കുന്നതിൽ വന്ന കോടതി തർക്കങ്ങളും പൊളിച്ചുമാറ്റുന്നതിലുള്ള നടപടിക്രമങ്ങളുടെ കാലതാമസവുമാണ് കാരണം. 89 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് പദ്ധതി. റോഡിെൻറ ലെവൽ എടുക്കുന്ന നടപടി കഴിഞ്ഞ മാസം പൂർത്തീകരിച്ചിരുന്നു. കാനയും നടപ്പാതയും നിർമിച്ച് റോഡിെൻറ ഇരുവശങ്ങളും ടൈൽ വിരിച്ച് കൈവരികൾ സ്ഥാപിച്ച് റോഡ് മനോഹരമാക്കുന്ന പദ്ധതിക്കാണ് രൂപം നൽകിയിട്ടുള്ളത്. ഇതോടൊപ്പം റോഡ് വീതി കൂട്ടുന്നതിനായി തടസ്സമായുള്ള വൈദ്യുതി തൂണുകള്‍ ഉടൻ മാറ്റി സ്ഥാപിക്കും. തടസ്സമായി നിൽക്കുന്ന കെട്ടിടങ്ങളില്‍ ചിലത് നീക്കി. എങ്കിലും തടസ്സങ്ങൾ മുഴുവനായും നീങ്ങിയിട്ടില്ല.
Next Story