Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുനരധിവാസം...

പുനരധിവാസം ഏർപ്പെടുത്താതെ ദേശീയപാതക്ക് സ്​ഥലമേറ്റെടുക്കരുത് -മുസ്​ലിം ലീഗ്

text_fields
bookmark_border
വാടാനപ്പള്ളി: ദേശീയപാത നിർമാണത്തി​െൻറ മറവിൽ അനാവശ്യമായി ഭൂമി ഏെറ്റടുക്കുന്ന നടപടി നിർത്തിവെക്കണമെന്ന് മുസ്ലിം ലീഗ് തീരദേശ പഞ്ചായത്ത് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് പുനരധിവാസത്തിന് യു.ഡി.എഫ് സർക്കാർ 2013ൽ പ്രഖ്യാപിച്ച ജനപക്ഷ പുനരധിവാസ പാക്കേജ് പൂർണമായും നടപ്പാക്കണം. മുൻകൂർ പണം നൽകി പുനരധിവാസം ഉറപ്പു നൽകുന്നതായിരുന്നു ഈ പാക്കേജ്. കച്ചവടക്കാർക്ക് പുതിയ സ്ഥാപനങ്ങൾ കണ്ടെത്താൻ സമയം നൽകുകയും അവർക്ക് പൂർണമായി നഷ്ട പരിഹാരം നൽകുകയും വേണം. ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് കെ.എ. ഹാറൂൺ റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ്, വി.കെ. മുഹമ്മദ്, പി.എ. ഷാഹുൽ ഹമീദ്, പി.കെ. മുഹമ്മദ്, കെ.എ. ഷൗക്കത്തലി, പി.കെ. ഹംസ, ആർ.എസ്. മുഹമ്മദ്മോൻ, പി.എം. അബ്്ദുൽ ജബ്ബാർ, കെ.വി. അബ്്ദുൽ കാദർ, ആർ.കെ. ഇസ്മായിൽ, സലാം മന്നലാംകുന്ന്, സിദ്ദിഖ് ചേറ്റുവ, പി.എ. സുലൈമാൻ, കെ.എ. ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story