Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​റ്റുഡൻറ്​സ് കാഡറ്റ് ...

സ്​റ്റുഡൻറ്​സ് കാഡറ്റ് ദിനാചരണം

text_fields
bookmark_border
പെരുമ്പിലാവ്: ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ദിനാചരണം നടത്തി. പി.ടി.എ പ്രസിഡൻറ് പി.ആർ. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ എൻ.പി. സത്യൻ പുതിയ ജൂനിയർ ബാച്ചിനുള്ള യൂനിഫോം വിതരണം ചെയ്തു. പ്രധാനാധ്യാപിക ടി.എസ്. ദേവിക, കിഷോർ, സി.പി.ഒ എ.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. സി. അഹമ്മു അനുസ്മരണം പെരുമ്പിലാവ്: അൻസാരി ചാരിറ്റബിൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ സി. അഹമ്മു അനുസ്മരണം സംഘടിപ്പിച്ചു. വിദ്യാഭ്യാസ സേവന രംഗത്ത് ദീർഘദൃഷ്ടിയോടെ പ്രവർത്തിച്ച വ്യക്തിയായിരുന്നു സി. അഹമ്മു എന്ന് യോഗം അഭിപ്രായപ്പെട്ടു. സാമൂഹിക സേവന രംഗത്ത് അദ്ദേഹം മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. അദ്ദേഹത്തി​െൻറ ഇച്ഛാശക്തിയുടെ ഫലമായി ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നുവന്നുവെന്നും അഭിപ്രായപ്പെട്ടു. ട്രസ്റ്റ് സെക്രട്ടറി ഇ.എ. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.വി. മുഹമ്മദ്, പ്രിൻസിപ്പൽ ഡോ. സലീൽ ഹസ്സൻ, വിമൻസ് കോളജ് പ്രിൻസിപ്പൽ ഫരീദ അൻസാരി, ജോ.സെക്രട്ടറി ടി.ബി. കുഞ്ഞിമോൻ, അഡ്മിനിസ്ട്രേറ്റർ കെ.എം. ഷാജു, ഡോ. സി.എ. ഫൈസൽ, എം.എ. കമറുദ്ദീൻ, അധ്യാപകരായ ഒ.എ. ചന്ദ്രൻ, കെ.വി. നാൻസി, ഹബീബ് റഹ്മാൻ, സഫിയ ഷംസുദ്ദീൻ, അബ്ദുൽ മാജിദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story