Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത സർവേക്കെതിരെ...

ദേശീയപാത സർവേക്കെതിരെ പ്രതിഷേധ മാർച്ച്‌

text_fields
bookmark_border
ചാവക്കാട്‌: വൻ തോതിൽ പൊലീസിനെ വിന്യസിച്ചും ഭീകരത സൃഷ്ടിച്ചും നടത്തുന്ന ദേശീയപാത സർവേക്കെതിരെ ആക്ഷൻ കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പാപ്പാളിയിൽ നിന്ന് ആരംഭിച്ച മാർച്ച്‌ അണ്ടത്തോട്‌ സ​െൻററിൽ സമാപിച്ചു. പുതിയ അലൈൻെമൻറ്‌ പൂർണമായും അശാസ്ത്രീയവും ഏകപക്ഷീയവുമായതിനാൽ ജനഹിതം മാനിച്ചു മുപ്പത്‌ മീറ്ററിൽ പദ്ധതി തയാറാക്കണമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ ഇ.വി. മുഹമ്മദലി ആവശ്യപ്പെട്ടു. ജനങ്ങളെ ഭീഷണിപ്പെടുത്തി നടക്കുന്ന സർവേ നടപടി പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് പ്രവാസി ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.കെ. ഹംസകുട്ടി പറഞ്ഞു. വി. സിദ്ദീഖ് ഹാജി, ജില്ല കൺവീനർ സി.കെ. ശിവദാസൻ, ഉസ്മാൻ, ഹുസൈൻ, മുഹമ്മദ്‌, സി. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു
Show Full Article
TAGS:LOCAL NEWS 
Next Story