Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാപ്പിനിവട്ടം...

പാപ്പിനിവട്ടം ബാങ്കിെൻറ ഗ്രാമോദ്യോഗ് ഭവൻ തുറന്നു

text_fields
bookmark_border
കൊടുങ്ങല്ലുർ: പാപ്പിനിവട്ടം സർവിസ് സഹകരണ ബാങ്ക് ഗ്രാമോദ്യോഗ് ഭവൻ ദേശീയപാതക്ക് സമീപം പുതിയകാവിൽ തുറന്നു. കേരള ഗ്രാമോദ്യോഗ് ഭവനുമായി സഹകരിച്ച് നടത്തുന്ന സ്ഥാപനത്തി​െൻറ ഉദ്ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. വസ്ത്രൾ, ഹാൻഡിക്രാഫ്റ്റ്, വെളിച്ചെണ്ണ, തേൻ, നെയ്യ് മുതലായ ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെയുള്ള ഖാദി ഉൽപന്നങ്ങളും ലഭ്യമാണ്. ആഗസ്റ്റ് 24 വരെ ഒാണം ബക്രീദ് പ്രമാണിച്ച് 30 ശതമാനം റിബേറ്റ് ലഭിക്കും. ആദ്യ വിൽപന ഖാദി അസോസിയേഷൻ സെക്രട്ടറി വി. കേശവൻ നിർവഹിച്ചു. ബാങ്കി​െൻറ ആദ്യകാല അംഗം ഒാലപ്രത്ത് ആൻറണി സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ, ബാങ്ക് പ്രസിഡൻറ് സി.കെ. ഗോപിനാഥൻ, വൈസ് പ്രസിഡൻറ് കെ.കെ. സജീവൻ, സെക്രട്ടറി ഇൻചാർജ് ടി.ബി. ജീനി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story