Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയു.പി സ്​കൂൾ...

യു.പി സ്​കൂൾ അസിസ്​റ്റൻറ്​ അഭിമുഖം

text_fields
bookmark_border
തൃശൂർ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി. സ്കൂൾ അസിസ്റ്റൻറ് (മലയാളം, കാറ്റഗറി നമ്പർ 386/14) തസ്തികയുടെ ഫെബ്രുവരി 26ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടിയിൽ ഉൾപ്പെട്ട അർഹരായ ഉദ്യോഗാർഥികളുെട അഭിമുഖം ഒമ്പത് മുതൽ 31 വരെ എറണാകുളം ജില്ല പി.എസ്.സി ഒാഫിസിൽ നടത്തും. ഉദ്യോഗാർഥികൾ ഇൻറർവ്യൂവിനുള്ള അഡ്മിഷൻ ടിക്കറ്റ് ഒറ്റത്തവണ പ്രൊഫൈലിൽ ലഭ്യമാക്കിയത് ഡൗൺലോഡ് ചെയ്ത് നിർദേശങ്ങൾ അനുസരിച്ച് ഹാജരാകണം. 'നോവൽ പിൻവലിച്ചത് ഫാഷിസ്റ്റ് ശാക്തീകരണ സൂചന' തൃശൂർ: ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്ന എസ്. ഹരീഷി​െൻറ 'മീശ' നോവൽ പിൻവലിക്കേണ്ടി വന്ന സാഹചര്യം ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണെന്നും സമൂഹത്തിൽ വളരുന്ന ഫാഷിസ്റ്റ് പ്രവണതകളുടെ ശാക്തീകരണ സൂചനയാണെന്നും മലയാള കലാകാരന്മാരുടെ സംഘടന 'നന്മ' സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കോപ്പിൈററ്റ് ആക്ട് ഭേദഗതിയും തുടർന്നുണ്ടായ റോയൽറ്റി പ്രശ്നവും ഭൂരിപക്ഷം കലാകാരന്മാരെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇക്കാര്യം കേന്ദ്ര സർക്കാറി​െൻറ ശ്രദ്ധയിൽപ്പെടുത്തും. ചിട്ടപ്പെടുത്തിയ ഗാനങ്ങൾക്ക് റോയൽറ്റി നൽകണമെന്നത് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം ഗാനങ്ങൾ സമൂഹത്തി​െൻറ പൊതുസ്വത്തായി കാണാനുള്ള വിവേകം ഉന്നതരായ കലാകാരന്മാർക്കു വേണം. രാത്രി 10ന് ശേഷം പരിപാടികൾ പാടില്ലെന്ന നിയമം സാധാരണക്കാരായ ആയിരക്കണക്കിന് അവതരണ കലാകാരന്മാരെ ബാധിക്കുന്നുണ്ടെന്നും നന്മ ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS
Next Story