Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

പട്ടിലുംകുഴി-കട്ടച്ചിറക്കുന്ന്​ പാലത്തിന്​ സാ​േങ്കതികാനുമതി

text_fields
bookmark_border
തൃശൂർ: ഒല്ലൂർ മണ്ഡലത്തിലെ പട്ടിലുംകുഴി-കട്ടച്ചിറക്കുന്ന് പാലത്തി​െൻറ നിർമാണത്തിന് സാേങ്കതിക അനുമതിയായി. നാട്ടുകാർ നടത്തിവന്ന സമരങ്ങളുടെയും കോടതി വ്യവഹാരങ്ങളുടെയും ഫലപ്രാപ്തിയാണ് നടപടി. പാലത്തിന് സർക്കാർ 8.40 കോടി രൂപ അനുവദിച്ചിരുന്നു. 2001ൽ എം.എൽ.എയായിരുന്ന സി.എൻ. ജയദേവനാണ് തറക്കല്ലിട്ടത്. എന്നാൽ, പിന്നീടു വന്ന സർക്കാറുകളൊന്നും നിർമാണത്തിന് ഫണ്ട് അനുവദിച്ചില്ല. തുടർന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്, പഞ്ചായത്തംഗം കെ.പി. എൽദോസ് എന്നിവർ ൈഹകോടതിയിൽ ഹർജി നൽകി. പാലം നിർമാണത്തിന് ഭരണാനുമതി നൽകാൻ ഹൈകോടതിയാണ് ഉത്തരവിട്ടത്. കോടതിയലക്ഷ്യ ഹർജി നൽകിയ ശേഷമാണ് ഭരണാനുമതിയും 8.40 കോടി രൂപയും അനുവദിച്ചത്. പാലത്തി​െൻറ അനുബന്ധ സൗകര്യം ഏർപ്പെടുത്താൻ നാട്ടുകാർ സൗജന്യമായി സ്ഥലം വിട്ടുകൊടുത്തിരുന്നു. ജില്ലയിലെ അവികസിത പ്രദേശങ്ങളായ കട്ടച്ചിറക്കുന്ന്, മയിലാട്ടുംപാറ, പൂളച്ചോട് എന്നിവിടങ്ങളിൽനിന്ന് പീച്ചിയിൽ എത്താൻ നിർദിഷ്ട പാലം സൗകര്യപ്രദമാണ്. ഇപ്പോൾ പ്രദേശത്തുള്ളവർ മണലിപ്പുഴ കടന്നാണ് സ്കൂളിലേക്കും മറ്റും പോകുന്നത്. പാലം വന്നാൽ കട്ടച്ചിറക്കുന്നിനെയും പീച്ചിയെയും ബന്ധിപ്പിച്ച് ബസ് സർവിസും സാധ്യമാവും.
Show Full Article
TAGS:LOCAL NEWS
Next Story