Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2018 5:59 AM GMT Updated On
date_range 2 Aug 2018 5:59 AM GMTനീരൊഴുക്ക് കുറഞ്ഞു: പീച്ചിയുടെ ഷട്ടറുകൾ രണ്ടിഞ്ച് താഴ്ത്തി
text_fieldsbookmark_border
തൃശൂർ: നീരൊഴുക്ക് കുറഞ്ഞതോടെ പീച്ചി ജലസംഭരണിയുടെ ഷട്ടർ താഴ്ത്തി. ബുധനാഴ്ച വൈകുന്നേരം നാലോടെ രണ്ടിഞ്ചാണ് താഴ്ത്തിയത്. ശനിയാഴ്ച രണ്ട് ഇഞ്ചാണ് ഷട്ടർ ഉയർത്തിയതെങ്കിലും തിങ്കളാഴ്ച ഇത് 20 ഇഞ്ചാക്കി ഉയർത്തിയിരുന്നു. ചൊവ്വാഴ്ച പകൽ മഴക്ക് അൽപം ശമനമുണ്ടായതാണ് ആശ്വാസമായത്. 20 ഇഞ്ച് ഷട്ടർ തുറന്നതോടെ മണലിപുഴയിലേക്ക് ജലപ്രവാഹവും ശക്തമായി. പക്ഷേ കാര്യമായി അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. നടത്തറ പഞ്ചായത്ത് പ്രദേശങ്ങളിൽ പറമ്പുകളിൽ വെള്ളം കയറിയതായി പറയുന്നു. 78.64 മീറ്ററാണ് പീച്ചിയിലെ ചൊവ്വാഴ്ചയിലെ ജലവിതാനം. കഴിഞ്ഞവർഷം ഈ സമയം 68.77 മീറ്റർ മാത്രമായിരുന്നു. വാഴാനി ഡാം തുറന്ന് വിടാവുന്ന വിധം ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. 61.67 മീറ്ററാണിന്നത്തെ ജലവിതാനം. 61.48 മീറ്ററായപ്പോൾ തിങ്കളാഴ്ച ആദ്യ ജാഗ്രത മുന്നറിയിപ്പ് നൽകിയിരുന്നു. 61.88 മീറ്ററായാൽ രണ്ടാം ജാഗ്രത നിർദേശം പുറപ്പെടുവിക്കും. ഡാം തുറന്ന് വിടുന്നതിെൻറ ഭാഗമായുള്ള ഔദ്യോഗിക നടപടികളും പൂർത്തിയായിട്ടുണ്ട്. ചിമ്മിനി ഡാമിൽ 73.20 മീറ്ററാണ് ചൊവ്വാഴ്യിലെ ജലവിതാനം. 72.37 മീറ്ററായിരുന്നു തിങ്കളാഴ്ചയിലെ ജലവിതാനം. 76.4 മീറ്ററാണ് പരമാവധി ജലവിതാനം. 75.4 മീറ്ററായാൽ ആദ്യ ജാഗ്രത മുന്നറിയിപ്പ് നൽകും.
Next Story