Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2018 11:23 AM IST Updated On
date_range 1 Aug 2018 11:23 AM ISTകാലവർഷം: നഷ്ടം നേരിട്ട വ്യാപാരികൾക്ക് ധനസഹായം നൽകണം -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
text_fieldsbookmark_border
തൃശൂർ: സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രകൃതിക്ഷോഭത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി സർവതും നഷ്ടപ്പെട്ട വ്യാപാരികൾക്ക് ധനസഹായം നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. വ്യാപാരികളുടെ വായ്പ തിരിച്ചടവിന് ആറുമാസത്തെ സാവകാശം അനുവദിക്കണമെന്നും കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനുശേഷം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജന.സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു. കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലും കോട്ടയം ജില്ലയിലുമാണ്. ഈ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾ പൂർണമായും നശിച്ചു. വിഷയങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ടി.എം. തോമസ് ഐസക്, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, എം.പിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ആലപ്പുഴ,കോട്ടയം ജില്ല കലക്ടർമാർ എന്നിവർക്ക് കത്തയച്ചതായും സംസ്ഥാന ജന. സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story