Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാള ടൗൺ റോഡ്...

മാള ടൗൺ റോഡ് സന്ദര്യവത്കരണം പ്രാരംഭ പ്രവർത്തനങ്ങൾ തുടക്കം

text_fields
bookmark_border
മാള: മാള ടൗൺ റോഡ് സന്ദര്യവത്കരണത്തി​െൻറ ഭാഗമായി പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മാള കടവിൽ നിന്ന് റോഡി​െൻറ പടിഞ്ഞാറെ ഭാഗത്തുള്ള കാന നിർമാണമാണ് ആരംഭിച്ചത്. കൊടകര- കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് മാള ടൗൺ റോഡ് 15 മീറ്ററായി വീതി കൂട്ടിയാണ് സൗന്ദര്യവത്കരണം. ഇതിനായി ബാങ്ക് ജങ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി. ഡിപ്പോ വരെ ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. നേരത്തേ പ്രഖ്യാപനം വന്നുവെങ്കിലും പല കാരണങ്ങളാൽ നിർമാണം നീണ്ടു പോവുകയായിരുന്നു. 89 ലക്ഷം രൂപ ചെലവിൽ കാനയും നടപ്പാതയും നിർമിച്ച് റോഡി​െൻറ ഇരുവശങ്ങളും ടൈൽ വിരിച്ച് കൈവരികൾ സ്ഥാപിച്ച് റോഡ് മനോഹരമാക്കുന്ന പദ്ധതിക്കാണ് രൂപം നൽകിയത്. ഇതോടൊപ്പം തടസ്സമായുള്ള വൈദ്യുതി കാലുകള്‍ ഉടൻ മാറ്റും. തടസ്സങ്ങള്‍ മുഴുവനായും നീങ്ങിയിട്ടില്ല. ഫോട്ടോ. മാള ടൗൺ റോഡ് സന്ദര്യവത്കരണത്തി​െൻറ ഭാഗമായി കാന നിർമിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story