Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാലഭവനിൽ തിയറ്ററിന് 10 ...

ബാലഭവനിൽ തിയറ്ററിന് 10 ലക്ഷം അനുവദിക്കും ^എം.പി

text_fields
bookmark_border
ബാലഭവനിൽ തിയറ്ററിന് 10 ലക്ഷം അനുവദിക്കും -എം.പി തൃശൂർ: ജവർ ബാലഭവനിൽ കുട്ടികൾക്കുള്ള തിയറ്റർ നിർമിക്കാൻ 10 ലക്ഷം അനുവദിക്കുമെന്ന് സി.എൻ. ജയദേവൻ എം.പി. ജവഹർ ബാലഭവൻ സന്ദർശിച്ച അദ്ദേഹം അധികൃതരെയാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികളുമായി പഴയകാല കളികളെക്കുറിച്ച് സംവദിക്കുകയും അവർക്കൊപ്പം ഏറെ നേരം െചലവിടുകയും ചെയ്തു. എക്സി. ഡയറക്ടർ പി. കൃഷ്ണൻകുട്ടി എം.പിയെ സ്വീകരിച്ചു. കമ്മിറ്റി അംഗങ്ങളായ ജോസഫ് മാളിയേക്കൽ, ഷീല വിജയകുമാർ, കോലഴി നാരായണൻകുട്ടി, വി. മുരളി, ടി.എം. വിജയദേവി, ബാലസാഹിത്യകാരൻ സി.ആർ. ദാസ്, രാമദാസ്, എം.എൻ. വിനയകുമാർ, ഇ. നാരായണി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story