Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദി ഇൻസ്​റ്റിറ്റ്യൂഷൻ...

ദി ഇൻസ്​റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്​സ്​​: ഡോ. ഉണ്ണികൃഷ്ണൻ പ്രസിഡൻറ്​

text_fields
bookmark_border
കൊടുങ്ങല്ലൂർ: ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായ പ്രതിനിധി സമ്മേളനവും വാർഷിക െതരഞ്ഞെടുപ്പും കൊടുങ്ങല്ലൂരിൽ നടന്നു. പ്രതിനിധി സമ്മേളനം ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. ഉണ്ണികൃഷ്ണൻ ബി. നായർ (കോഴിക്കോട്) സംസ്ഥാന പ്രസിഡൻറായും ഡോ. അനീഷ് രഘുവരൻ (പാലക്കാട്) സംസ്ഥാന ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: ഡോ. റെജു കരീം (ട്രഷ.), ഡോ. ബബിനേഷ്, ഡോ. സുനിൽകുമാർ, ഡോ. ബാബു കെ. നോബർട്ട്, ഡോ. ടി.ആർ. വിധു കൃഷ്ണൻ, ഡോ. എസ്. സുരേഷ്, ഡോ. മിനി ഉണ്ണി കൃഷ്ണൻ, ഡോ. ഗീത അനിൽ കുമാർ (സെക്ര.) ഡോ. കെ.എൻ. സന്തോഷ് കുമാർ, ഡോ. ജോർഡി പോൾ, ഡോ. വിവേക് സുധാകരൻ (വൈസ് പ്രസി.). ഞായറാഴ്ച കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ. കോളജിന് സമീപത്തെ മുസ്രിസ് ഇൻർനാഷനൽ കൺവെൻഷൻ സ​െൻററിൽ നടക്കുന്ന സംസ്ഥാന ശാസ്ത്ര സെമിനാർ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. ആയിരത്തിലധികം ഹോമിയോപ്പതി ഡോക്ടർമാർ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story