Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശാസ്​ത്രീയ നൃത്തങ്ങളിൽ ...

ശാസ്​ത്രീയ നൃത്തങ്ങളിൽ 20 പേർ അരങ്ങേറി

text_fields
bookmark_border
പാവറട്ടി: വിശുദ്ധ യൗസേപ്പിതാവി​െൻറ തീർഥകേന്ദ്രത്തിലെ തിരുനാളാഘോഷത്തി​െൻറ ഭാഗമായി നടത്തുന്ന കലാസന്ധ്യയിൽ 20 പേർ ശാസ്ത്രീയ നൃത്തങ്ങളിൽ അരങ്ങേറ്റം കുറിച്ചു. ഒാട്ടന്തുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഇടവകയിലെ പ്രഫഷനൽ സിഎൽസിയുടെ നേതൃത്വത്തിലായിരുന്നു അരങ്ങേറ്റം നടത്തിയത്. തീർഥകേന്ദ്രം വികാരി ഫാ. ജോസഫ് പൂവ്വത്തുകാരൻ അധ്യക്ഷത വഹിച്ചു. അതിരൂപത ഒാർഗനൈസർ എം.പി. ജെറോം, സെക്രട്ടറി കെ.ജെ. വർഗീസ്, പ്രസിഡൻറ് ഇ.ജെ.ടി ദാസ്, തീർഥ കേന്ദ്രം ട്രസ്റ്റി ഒ.ജെ. ആൻറണി എന്നിവർ സംസാരിച്ചു. അരങ്ങേറ്റം നടത്തിയവർക്കും നൃത്ത പരിശീലക ശ്രീദേവി ഡേവിസിനും പുരസ്കാരങ്ങൾ നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story