Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂരത്തിനിടയിൽ ചില...

പൂരത്തിനിടയിൽ ചില കുടുംബകാര്യം

text_fields
bookmark_border
തൃശൂർ: പാറമേക്കാവ് പഞ്ചവാദ്യ പ്രമാണി പരക്കാട് തങ്കപ്പൻ മാരാർക്ക് തൃശൂർ പൂരം താൻ പ്രമാണിയാകുന്നതി​െൻറയും ആഘോഷത്തി​െൻറയും കാര്യം മാത്രമല്ല. ചില കുടുംബകാര്യം കൂടിയാണ്. രണ്ട് മക്കൾ, മരുമകൻ, വലിയമ്മയുടെ മകൻ, പെങ്ങളുടെ മകൻ, അച്ഛ​െൻറ മരുമക​െൻറ മക്കൾ എന്നിവർ പൂരത്തിൽ അണിനിരക്കുന്നു. മക്കളായ മഹേശ്വരൻ, മഹേന്ദ്രൻ എന്നിവർ 16 വർഷമായി തങ്കപ്പൻ മാരാർക്കൊപ്പം തിമിലയിലുണ്ട്. മരുമകൻ ഉണ്ണികൃഷ്ണൻ 15 കൊല്ലമായി സംഘത്തിലുണ്ട്. വലിയമ്മയുടെ മകൻ ബാബു സംഘത്തിലെ ഇലത്താളക്കാരനാണ്. അച്ഛ​െൻറ മരുമക്കളാണ് പല്ലാവൂർ ത്രയങ്ങളായ അപ്പു മാരാരും മണിയൻ മാരാരും കുഞ്ഞുക്കുട്ടൻ മാരാരും. അപ്പു മാരാരുടെ മകൻ കുനിശ്ശേരി ചന്ദ്രനാണ് പാറമേക്കാവ് പഞ്ചവാദ്യത്തി​െൻറ മദ്ദള പ്രമാണി. കുഞ്ഞുകുട്ടൻ മാരാരുടെ മകൻ സന്തോഷ് ഇവർക്കൊപ്പം ഇടയ്ക്കയിൽ താളമിടും. തീർന്നില്ല, പെങ്ങളുടെ മകൻ അശോക് ജി. മാരാർ ഇലഞ്ഞിത്തറ മേളത്തിൽ ഇടന്തലക്കാരനായി പെരുവനം കുട്ടൻ മാരാർക്കൊപ്പമുണ്ട്. നെടുപുഴയിൽ താമസിക്കുന്ന അശോക് ആദ്യമായാണ് ഇലഞ്ഞിച്ചോട്ടിൽ എത്തുന്നത്. അശോകി​െൻറ രംഗപ്രവേശം കൂടിയായതോടെ പൂരത്തിൽ ഇക്കുറി സമ്പൂർണ കുടുംബ സംഗമം എന്ന ആഹ്ലാദത്തിലാണ് ഇൗ 61കാരൻ. അരിമ്പൂരിനടുത്ത പരക്കാട് സ്വദേശിയാണെങ്കിലും തങ്കപ്പൻ മാരാർ നെല്ലുവായിലാണ് താമസം. തറവാടും അവിടെതന്നെ. ധനലക്ഷ്മിയാണ് ഭാര്യ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story