Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 11:00 AM IST Updated On
date_range 20 April 2018 11:00 AM ISTവൈറലായ 'വവ്വാൽ ക്ലിക്കി'െൻറ താരം ഇവിടെയുണ്ട്
text_fieldsbookmark_border
തൃശൂർ: വാടാനപ്പിള്ളിക്ക് സമീപം തൃത്തല്ലൂർ എന്ന ഗ്രാമം രണ്ട് താരങ്ങളെ കൊണ്ട് പൊടുന്നനെയാണ് പ്രശസ്തമായത്. ഒന്ന്, 14 വർഷത്തിന് ശേഷം കേരളം പിടിച്ചെടുത്ത സന്തോഷ് ട്രോഫി ടീമിെൻറ നായകൻ രാഹുൽ വി. രാജ്. മറ്റൊരാൾ വൈറലായ 'വവ്വാൽ ക്ലിക്കി'െൻറ ശിൽപിയാണ്. പേര് വിഷ്ണു. വയസ്സ് 23. പടങ്ങളും ആളുകളും വൈറലാവാറുണ്ടെങ്കിലും അതിന് പിന്നിൽ അധ്വാനിക്കുന്നവരെ പലപ്പോഴും അറിയാതെ പോവാറുണ്ട്. എന്നാൽ, വവ്വാൽ ക്ലിക്കിലൂടെ ചിത്രവും ഫോേട്ടാഗ്രാഫറും അതിവേഗം താരമായി. പെരിങ്ങോട്ടുകരയിൽ ഒരു വിവാഹ ചടങ്ങിെൻറ ഫോട്ടോയെടുക്കാനാണ് വിഷ്ണു എത്തിയത്. ചടങ്ങുകളുടെ പടമെടുക്കുേമ്പാഴും വ്യത്യസ്തമാവുന്ന ഒരു ചിത്രത്തെക്കുറിച്ചായിരുന്നു ചിന്ത. ചെറുക്കെൻറയും പെണ്ണിെൻറയും സൂപ്പര്‍ പടം വേണം. അപ്പോഴാണ് വരെൻറ വീടിനു മുന്നിലെ അക്കേഷ്യ മരം ശ്രദ്ധയിൽപ്പെട്ടത്. രണ്ടാമതൊന്ന് ആലോചിച്ചില്ല; വരനേയും വധുവിനേയും മരത്തിെൻറ ചുവട്ടില്‍ നിര്‍ത്തി സഹപ്രവർത്തകെൻറ സഹായത്തോടെ വിഷ്ണു മരത്തിൽ കയറി. കാലുകൾ മരച്ചില്ലയിൽ കൊളുത്തി തൂങ്ങിക്കിടന്ന് ഒറ്റ ക്ലിക്ക്. ഇത് വവ്വാൽ ക്ലിക്ക്, കിട്ടിയത് വ്യത്യസ്തമായ ഫോട്ടോ. വിഷ്ണു തൂങ്ങിക്കിടന്ന് ഫോട്ടോയെടുക്കുന്നത് പകർത്തിയ സുഹൃത്തുക്കൾ പകർത്തി വാട്സ്ആപ്പില്‍ പോസ്റ്റ് ചെയ്തതാണ് വൈറലായത്. വിഷ്ണുവിന് ഇപ്പോൾ നാട്ടില്‍ താരപരിവേഷമാണ്. 'വൈറ്റ് റാംപ്'എന്ന ഫ്രീലാന്‍സ് സ്റ്റുഡിയോ കൂട്ടായ്മയിലാണ് ജോലി. ക്ലിക്ക് ശ്രദ്ധിക്കപ്പെട്ടപ്പോൾ അതിൽപ്പെട്ട നവദമ്പതികളും പ്രശസ്തരായി. പെരിങ്ങോട്ടുകര സ്വദേശി ഷെയ്സ് റോബര്‍ട്ടും വധു നവ്യയുമാണ് വവ്വാൽ ക്ലിക്കിൽ അകപ്പെട്ടത്. ആശാന്‍ ബിജുവിെൻറ ശിക്ഷണത്തില്‍ വിഷ്ണു മൂന്ന് വര്‍ഷമായി ഫോട്ടോയെടുക്കുന്നു. വിവാഹങ്ങളുടേയും വിരുന്നുകളുടേയും ഫോട്ടോയെടുക്കുമ്പോള്‍ പലപ്പോഴും ഇങ്ങനെ മരത്തില്‍ കയറിയിട്ടുണ്ടെന്ന് വിഷ്ണു പറയുന്നു. ഹെലികാമിെൻറ കാലത്ത് ഇങ്ങനെ കഷ്ടപ്പെട്ട് ഫോട്ടോ എടുക്കുന്നത് എന്തിെനന്ന ചോദ്യത്തിന് സ്റ്റില്‍ ഫോട്ടോ എടുക്കുമ്പോള്‍ ഹെലികാം അത്ര പോരെന്നാണ് വിഷ്ണുവിെൻറ മറുപടി. അച്ഛൻ രവീന്ദ്രൻ ടൈല്‍ പണിക്കാരനാണ്. പ്ലസ്ടു കഴിഞ്ഞപ്പോള്‍ ഇലക്ട്രോണിക്സ് ഡിപ്ലോമ പഠിച്ചുവെങ്കിലും ഫോട്ടോഗ്രഫിയില്‍ കമ്പം കയറിയതാണ് വിഷ്ണുവിനെ ഫോട്ടോഗ്രാഫറാക്കിയത്. അമ്മ മണി തുന്നല്‍ ടീച്ചറാണ്. ഏകസഹോദരി വിധുര പ്ലസ്ടു വിദ്യാര്‍ഥിനി. വിഡിയോ വൈറലായതോടെ അച്ഛനും അമ്മയുമൊക്കെ ഉപദേശിക്കുകയാണ് വലിയ സാഹസമൊന്നും കാണിക്കരുതെന്ന്. പക്ഷേ, നല്ല നല്ല ക്ലിക്കുകൾക്കായി ഇനിയും ഇതുപോലൊക്കെ ചെയ്യുമെന്ന് വിഷ്ണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story