Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 11:00 AM IST Updated On
date_range 20 April 2018 11:00 AM ISTഏകോപനസമിതിയെ ഒഴിവാക്കി; പൂരം നിയന്ത്രണം കൊച്ചിൻ ദേവസ്വം ബോർഡ് ഏറ്റെടുത്തു
text_fieldsbookmark_border
തൃശൂർ: തൃശൂർ പൂരം ഏകോപനത്തിെൻറ ചുമതല കൊച്ചിൻ ദേവസ്വം ബോർഡ് ഏറ്റെടുത്തു. പൂരം ഏകോപനസമിതിയുടെ നിയന്ത്രണത്തിൽ നടന്ന സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ലഭിച്ച പരാതികളുടെ സാഹചര്യത്തിലാണ് ഏകോപന സമിതിയെ ഒഴിവാക്കിയതേത്ര. പൂരത്തിന് ഘടക ക്ഷേത്രങ്ങൾക്കുള്ള വിഹിതവും വിതരണാവകാശവും മറ്റ് നടത്തിപ്പ് ചുമതലകളും ബോർഡ് നിർവഹിക്കും. ഇവർക്കുള്ള വിഹിതം വെള്ളിയാഴ്ച മുതൽ വിതരണം ചെയ്യാൻ വ്യാഴാഴ്ച ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. ടൂറിസം വകുപ്പ് അനുവദിക്കുന്ന 50 ലക്ഷവും ഇതോടൊപ്പം കഴിഞ്ഞ വർഷം അനുവദിച്ചിരുന്നതിൽ നിന്നും 25 ശതമാനം വർധനയും വരുത്തി ബോർഡ് നൽകുന്ന തുകയുമാണ് വിതരണം ചെയ്യുക. തേക്കിൻകാട് അനുവദിക്കുന്നതിലെ ഫീസും വരുമാന വിഹിതം പങ്കുവെക്കുന്നതും സംബന്ധിച്ച് ബോർഡുമായി ദേവസ്വങ്ങൾ പടലപ്പിണക്കത്തിലിരിക്കെയാണ് പൂരം ഏകോപനസമിതിയെ ഒഴിവാക്കാനുള്ള സർക്കാറിെൻറയും കൊച്ചിൻ ദേവസ്വം ബോർഡിെൻറയും തീരുമാനം. പൂരത്തിന് ക്ഷേത്രങ്ങൾക്ക് സർക്കാർ അനുവദിക്കുന്ന വിഹിതം കൊച്ചിൻ ദേവസ്വം ബോർഡിെൻറ അക്കൗണ്ടിലേക്ക് മാറ്റാൻ വിനോദ സഞ്ചാര വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ക്ഷേത്രങ്ങൾക്കുള്ള വിഹിതം നൽകാൻ ബോർഡിനോട് ദേവസ്വം വകുപ്പും നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് ക്ഷേത്രങ്ങൾക്കുള്ള വിഹിതം ബോർഡ് നൽകുന്നതെന്ന് പ്രസിഡൻറ് ഡോ. എം.കെ.സുദർശൻ പറഞ്ഞു. തങ്ങളുടെ ഉടമസ്ഥതയിലുള്ള തേക്കിൻകാട് മൈതാനത്ത് നടക്കുന്നതും കൺട്രോൾ ക്ഷേത്രങ്ങളും കീഴേടം ക്ഷേത്രങ്ങളും പങ്കെടുക്കുന്നതുമായ പൂരത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് കാഴ്ചക്കാരൻ മാത്രമാവുന്നൂവെന്ന ആക്ഷേപം ഏറക്കാലമായുണ്ട്. കഴിഞ്ഞ വർഷം പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട തർക്കത്തിൽ പാറമേക്കാവ് വിഭാഗം എഴുന്നള്ളിപ്പിന് മേളമൊഴിവാക്കി പ്രതിഷേധിച്ചത് ബോർഡിന് അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതിൽ ദേവസ്വത്തിന് ബോർഡ് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇതിന് പിറകെയാണ് ബോർഡിെൻറ അനുമതിയില്ലാതെ പൂരം പ്രദർശനത്തിന് ടെൻഡർ ക്ഷണിച്ച് പരസ്യം നൽകിയത്. ഇതോടെയാണ് പൂരം നടത്തിപ്പിൽ നേരിട്ട് ഇടപെടാൻ ബോർഡ് തീരുമാനിച്ചത്. പ്രദർശനത്തിന് തേക്കിൻകാട് അനുവദിക്കുന്നതിലെ നിരക്ക് വർധിപ്പിച്ചതിനൊപ്പം, പാർക്കിങ് ഫീസ് പിരിവ് ബോർഡ് ഏറ്റെടുത്തു. മന്ത്രിതല ചർച്ചയിൽ പൂരത്തിെൻറ മേൽനോട്ടവും ബോർഡിന് കൈമാറിയിരുന്നുവെങ്കിലും അത് ഒഴിവാക്കിയുള്ള നടപടികളിലായിരുന്നു ഇതുവരെ. അതിനിടയിലാണ് പൂരം ഏകോപനസമിതിയെ ഒഴിവാക്കി ബോർഡിന് ചുമതല നൽകിയുള്ള സർക്കാർ നടപടി. കഴിഞ്ഞ ദിവസം പ്രധാന ക്ഷേത്രങ്ങളെയും ഘടക ക്ഷേത്രങ്ങളുടെയും ഭാരവാഹികളെയും ബോർഡ് ആസ്ഥാനത്ത് വിളിച്ചുവരുത്തി പൂരവുമായി ബന്ധപ്പെട്ട നിർദേശങ്ങളും നൽകിയിരുന്നു. പൂരം കൊടിയേറ്റിൽ പ്രധാന ക്ഷേത്രങ്ങളിലും കീഴേടം ക്ഷേത്രങ്ങളിലും പങ്കെടുത്തതോടൊപ്പം, എല്ലാ ക്ഷേത്രങ്ങളിലുമെത്തി പൂരം ഒരുക്കങ്ങളും ബോർഡ് പ്രസിഡൻറ് ഡോ.എം.കെ. സുദർശനെൻറ നേതൃത്വത്തിൽ വിലയിരുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story