Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 11:00 AM IST Updated On
date_range 20 April 2018 11:00 AM ISTവിശ്രമം കിട്ടാത്ത ആനകളെ തൃശൂർ പൂരം എഴുന്നള്ളിപ്പിൽനിന്ന് മാറ്റും; 'പ്രശ്നക്കാരുടെ' പട്ടികെയടുത്തു
text_fieldsbookmark_border
തൃശൂർ: മതിയായ വിശ്രമം ലഭിക്കാത്ത ആനകളെ തൃശൂർ പൂരം എഴുന്നള്ളിപ്പിൽനിന്ന് മാറ്റി നിർത്താൻ വനംവകുപ്പ് തീരുമാനിച്ചു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിർദേശം കണിശമായി പാലിക്കാനുള്ള നടപടിയുടെ ഭാഗമായാണിത്. പ്രശ്നക്കാരായവയുടെ പട്ടികയും വനംവകുപ്പ് എടുത്തു. ഇവയെയും വ്രണങ്ങൾ ഉള്ളവയെയും മാറ്റും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇത് സംബന്ധിച്ച് കർശന നിർദേശം തൃശൂർ മേഖല ചീഫ് കൺസർവേറ്റർക്ക് നൽകി. ഇതിെൻറ ഭാഗമായി പൂരത്തിൽ പെങ്കടുപ്പിക്കാൻ കൊണ്ടുവരുന്ന ആനകളുടെ പട്ടിക പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളിൽ നിന്ന് വനംവകുപ്പ് എടുത്തു. ആകെ നൂറോളം ആനകളുടെ പട്ടിക ഇരു ദേവസ്വങ്ങളും കൈമാറി. ചെറുപൂരങ്ങളിൽ പെങ്കടുക്കുന്നവ അടക്കമാണിത്. ഇത് അതത് ജില്ലകളിലെ സാമൂഹിക വനവത്കരണ എ.സി.എഫുമാർക്ക് തൃശൂർ മേഖല ചീഫ് കൺസർവേറ്റർ അയച്ച് കൊടുത്തിട്ടുണ്ട്. പട്ടിക പരിശോധിച്ച് തൃശൂർ പൂരത്തിന് മുമ്പ് മറ്റ് എഴുന്നള്ളിപ്പുകളിൽ പെങ്കടുക്കുന്ന ആനകളെ കണ്ടെത്തി റിപ്പോർട്ട് ചെയ്യാനാണ് നിർദേശം. ഇത്തരമൊരു നടപടി ആദ്യമായാണ്. 24ന് മുമ്പ് മറ്റ് എഴുന്നള്ളിപ്പുകളിൽ പെങ്കടുപ്പിക്കുന്നുണ്ടെങ്കിൽ അവയെ തൃശൂർ പൂരത്തിൽ നിന്ന് മാറ്റി നിർത്തും. മതിയായ വിശ്രമം കിട്ടിയവയാണ് പൂരത്തിന് എത്തുന്നത് എന്ന് ഉറപ്പാക്കും. ഒരാഴ്ചക്കിടെ മറ്റ് എഴുന്നള്ളിപ്പുകളിൽ പെങ്കടുക്കുന്ന ആനകളുടെ പട്ടിക 24ന് മുമ്പ് നൽകണമെന്നാണ് തൃശൂർ മേഖല ചീഫ് കൺസർവേറ്റർ ആവശ്യപ്പെട്ടിരിക്കുന്നത്. മദപ്പാടുള്ളവ, അടുത്ത കാലത്തായി ഇടഞ്ഞവ, കഴിഞ്ഞ വർഷം ഇൗ സമയം ഇടഞ്ഞവ, കൂട്ടാനകളെ ആക്രമിക്കുന്നവ, മറ്റ് പരുക്കൻ പ്രകൃതക്കാർ, മുറിവും വ്രണങ്ങളും ഉള്ളവ എന്നിവ ദേവസ്വങ്ങൾ നൽകിയ പട്ടികയിൽ ഉണ്ടോ എന്ന് പരിേശാധിക്കും. ഉണ്ടെങ്കിൽ അവയെയും മാറ്റി നിർത്തും. കഴിഞ്ഞയാഴ്ച ഇത്തരമൊരു കണക്ക് വനം വകുപ്പ് എടുത്തിരുന്നു. 21 ആനകൾ പ്രശ്നക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗുരുവായൂർ ശ്രീകൃഷ്ണൻ അടക്കം തൃശൂർ ജില്ലയിൽ മൂന്ന് ആനകൾ ഇൗ പട്ടികയിൽ ഉണ്ട്. ഇത്തരം ആനകളുടെ പട്ടിക 24ന് മുമ്പ് വീണ്ടും നൽകാനും എ.സി.എഫുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വനംവകുപ്പിലെ വെറ്ററിനറി ഡോക്ടർമാരും പരിശോധനയിൽ പെങ്കടുക്കും. ആനകളിൽ വിശ്രമമില്ലാത്തവയെയും പ്രശ്നക്കാരായവയെയും മാറ്റി നിർത്താൻ ആന ഉടമസ്ഥരുടെ പ്രത്യേക യോഗം വിളിച്ചു ചേർത്ത് ആവശ്യപ്പെടാനാണ് വനംവകുപ്പിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story