Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതീപിടിച്ചെന്ന് വ്യാജ...

തീപിടിച്ചെന്ന് വ്യാജ സന്ദേശം: ഫയർഫോഴ്സ് പരാതി നൽകി

text_fields
bookmark_border
മാള: ഫയർ ഫോഴ്സിനെ വട്ടം കറക്കി അഞ്ജാത‍​െൻറ ഫോൺ സന്ദേശം. വ്യാഴാഴ്ച രാവിലെയാണ് ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനിൽ വിളിച്ച് കുഴൂരിൽ കൊപ്രക്കളത്തിന് തീപിടിച്ചെന്ന് ഒരാൾ അറിയിച്ചത്. മാള സ്റ്റേഷ​െൻറ പരിധിയിൽ ആയതിനാൽ ഉടൻ ഇരിങ്ങാലക്കുടയിൽനിന്ന് മാളയിലേക്ക് വിവരം കൈമാറി. മാള ഫയർ സ്റ്റേഷൻ യൂനിറ്റ് കുഴൂരിൽ പാഞ്ഞെത്തിയെങ്കിലും കൊപ്രകളം കണ്ടെത്താനായില്ല. ഇങ്ങനെ ഒരുസംഭവം പരിസരത്ത് ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. വിളിച്ച മൊബൈലിൽ ബന്ധപ്പെട്ടുവെങ്കിലും അത് സ്വിച്ച് ഓഫാക്കിയിരുന്നു. കുഴൂരിൽ നിരവധിപേരോട് തിരക്കിയെങ്കിലും തീപിടിത്തം ഇെല്ലന്നായിരുന്നു മറുപടി. മാള സ്റ്റേഷനിൽനിന്ന് പുറപ്പെടും മുമ്പ് ഇരിങ്ങാലക്കുട സ്റ്റേഷൻ നൽകിയ മൊബൈലിൽ വിളിച്ച് ഉറപ്പാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റേഷൻ ഉദ്യോഗസ്ഥർ നമ്പർ സഹിതം മാള പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story