Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 10:54 AM IST Updated On
date_range 19 April 2018 10:54 AM ISTകടത്ത് തോണിക്ക് പിന്നാലെ കുഞ്ഞയ്യപ്പനും ദേശചരിത്രത്തിെൻറ ഏടായി
text_fieldsbookmark_border
കൊടുങ്ങല്ലൂർ: മതിലകം കടവിെൻറ കടത്തുകാരനെയും കാലം ദേശചരിത്രത്തിെൻറ ഏടുകളിലൊന്നാക്കി മാറ്റി. കേനാലി കനാലിെൻറ കരകളിലെത്തിയ നിരവധി തലമുറകളെ മറുകരയിലെത്തിച്ച േതാണിക്കാരൻ മതിലകം തുരുത്തി കുഞ്ഞയ്യപ്പൻ മരണപ്പെട്ടു. ഒരു പരിരക്ഷയും കിട്ടാതെയാണ് മറ്റുള്ളവരുടെ ജീവിതയാത്രക്ക് വേണ്ടി സ്വന്തം ജീവിതം തുഴഞ്ഞ് തീർത്ത ആ കടത്തുകാരൻ അന്ത്യയാത്രയായത്. അഞ്ച് പതിറ്റാണ്ടിലേറെ കനോലി പുഴയുടെ കുറുകെ സഞ്ചാരപഥം തീർത്ത കുഞ്ഞയ്യപ്പൻ തലമുറകൾക്ക് കുട്ടുകാരനും നിത്യജീവിതത്തിെൻറ ഭാഗവുമായിരുന്നു. വിദ്യാർഥികൾ, അധ്യാപകർ, തൊഴിലാളികൾ, ഉദ്യോഗസ്ഥർ, പ്രാർഥനക്ക് പോകുന്നവർ തുടങ്ങി പുഴയുടെ ഇരുഭാഗത്തും താമസിക്കുന്ന സമൂഹത്തിെൻറ നാനാതുറകളിൽ പെട്ടവർക്ക് കുഞ്ഞയ്യപ്പെൻറ തോണി അവരുടെ ജീവിതത്തിെൻറ ആശ്രയമായിരുന്നു. കനോലി കനാലിന് കുറുകെ മതിലകം പാലം വരുന്നതുവരെ ഇൗ മനുഷ്യെൻറ സേവനം വിലമതിക്കാനാകാത്തതായി തുടർന്നു. പത്താം വയസ്സിലാണ് കുഞ്ഞയ്യപ്പൻ പുഴയുടെ ഒഴുക്കിനെ മുറിച്ച് വഞ്ചി തുഴഞ്ഞ് ഇരുകരകളെയും കോർത്തിണക്കാൻ തുടങ്ങിയത്. ഇടക്കാലത്ത് ചങ്ങാടം വന്നുവെങ്കിലും വഞ്ചിക്കാരെൻറ സേവനം കടത്തിെൻറ അനിവാര്യ ഘടകമായിരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് കുഞ്ഞയ്യപ്പൻ വഞ്ചിയിൽ നിന്ന് ഇറങ്ങിയിരുന്നത്. പുലർച്ച തുടങ്ങുന്ന വഞ്ചികുത്ത് രാത്രി വൈകിവരെ തുടരും. പുഴയോട് ലയിച്ച് ചേർന്ന ഇൗ മനുഷ്യെൻറ ജീവിതചര്യക്ക് കാലവർഷവും പ്രതികൂല കാലാവസ്ഥയും കാര്യമായ മാറ്റമുണ്ടാക്കിയിരുന്നില്ല. ഒാണം പോലെയുള്ള ആഘോഷ ദിവസങ്ങളിൽ പലപ്പോഴും വഞ്ചിയിലായിരുന്നു ഉച്ചഭക്ഷണം. ഇൗ തോണിക്കാരൻ കൈപിടിച്ച് കടത്തിറക്കിയ കുട്ടികൾ പിന്നെ ഭാര്യയും ഭർത്താവുമായും പിന്നീട് അച്ഛനും അമ്മയുമായും പിന്നെ പേരക്കുട്ടികളുടെ കൈപിടിച്ചും യാത്ര ചെയ്യുേമ്പാഴും വഞ്ചിയുടെ കൊമ്പത്ത് കൈകോലുമായി കുഞ്ഞയ്യപ്പനിരുന്നു. കുഞ്ഞയ്യപ്പൻ അവർക്ക് ഭൂതകാലത്തിലേക്കുള്ള കിളിവാതിലായിരുന്നു. അതുെകാണ്ട്തന്നെ അവർ ആ തോണിക്കാരനെ കാണുേമ്പാൾ അടുപ്പം പുതുക്കുമായിരുന്നു. ദിവസം എത്ര തവണ യാത്ര ചെയ്താലും അഞ്ച് പൈസ കൊടുത്തിരുന്ന കാലത്തായിരുന്നു ഇൗ സേവനത്തിെൻറ തുടക്കം. മതിലകം കടവിെൻറ സഞ്ചാരചരിത്രം പാലത്തിന് വഴിമാറിയ 2004 ഡിസംബറിലെ ആഘോഷ വേളയിൽ കുഞ്ഞയ്യപ്പൻ തൊഴിൽ രഹിതനായി -മാറ്റത്തിെൻറ ഇര. പിന്നെ കുറേനാൾ തെൻറ ആത്മാവിെൻറ ഭാഗമായ പുഴയോട് ഇഷ്ടം കൂടാൻ ഇൗ മനുഷ്യൻ കടവിൽ എത്തുമായിരുന്നു. ആത്മാവിൽ നിന്ന് അന്യനായ ഇൗ മനുഷ്യന് നഷ്ടപ്പെട്ട ജീവിതമാർഗത്തിന് പകരം എന്തെങ്കിലും ആനുകൂല്യം നൽകാൻ ആരും മുന്നോട്ട് വന്നില്ല- കാലം അയാളെ കൂട്ടിെക്കാണ്ട്പോകും വരെ. -ടി.എം. അഷ്റഫ് (ഫോേട്ടാ ഇൗമെയിൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story