Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 11:09 AM IST Updated On
date_range 18 April 2018 11:09 AM ISTതൃശൂർ^പൊന്നാനി കോൾവികസനം; കർഷകരെ കബളിപ്പിച്ച് സർക്കാർ
text_fieldsbookmark_border
തൃശൂർ-പൊന്നാനി കോൾവികസനം; കർഷകരെ കബളിപ്പിച്ച് സർക്കാർ തൃശൂർ: തൃശൂർ-പൊന്നാനി കോൾവികസനത്തിൽ കർഷകരെ കബളിപ്പിച്ച് സർക്കാർ. ആറ് മാസത്തിന് ശേഷം ചേർന്ന അവലോകന യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിനെതിരെ കർഷകർ തന്നെ രംഗത്തെത്തി. സംസ്ഥാന ഭൂവികസന കോർപറേഷൻ മുഖേന നടപ്പാക്കിയ പ്രവൃത്തികളിൽ നീക്കിയിരിപ്പുള്ള തുക ഉപയോഗിച്ച് പുതിയ പദ്ധതികൾ സർക്കാറിന് സമർപ്പിക്കാൻ യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് െചലവിട്ട തുകയുടെ കണക്കുകളിലെ വൈരുധ്യവുമായി കർഷകർ രംഗത്തെത്തിയത്. റിപ്പോർട്ട് പ്രകാരം, 300 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ സർക്കാർ അനുവദിച്ച 225.08 കോടിയിൽ 99.93 കോടിയാണ് ചെലവിട്ടത്. പദ്ധതി അഞ്ചുവർഷവും ഒമ്പത് മാസവും പിന്നിടുമ്പോൾ 33 ശതമാനം മാത്രമാണ് െചലവിട്ടിരിക്കുന്നതെന്ന് കോൾവികസന കമ്മിറ്റിയംഗവും ജില്ല കോൾ കർഷക സംഘം പ്രസിഡൻറുമായ കെ.കെ.കൊച്ചുമുഹമ്മദ് പറഞ്ഞു. 225 കോടിയിൽ െചലവഴിച്ച കണക്കിൽ 74.92 കോടിക്ക് കണക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി നിരക്ക് ഇനത്തിൽ കോടികൾ ലാഭിക്കാമായിരുന്ന വെർട്ടിക്കൽ എക്സിയൽ പ്ലോ പമ്പ് സ്ഥാപിക്കലും ഇഴഞ്ഞു നീങ്ങുന്നു. ഒരു കോടിയുടെ പൈലറ്റ് പദ്ധതിയിൽ എട്ട് പമ്പുകൾ മാത്രമാണ് സ്ഥാപിച്ചത്. യന്ത്രങ്ങൾ വിതരണം ചെയ്തതായി പറഞ്ഞ കണക്കുകളും െതറ്റാണെന്ന് കർഷകർ പറയുന്നു. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ പയർ വർഗകൃഷിക്ക് പുതിയ പദ്ധതി സമർപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് കോൾ വികസനസമിതി ചെയർമാൻ നിയമന വിവാദത്തിന് ശേഷം ഒരു വർഷം മുമ്പാണ് സി.എൻ. ജയദേവൻ എം.പിയെ ചെയർമാനായി നിയമിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ യോഗം ചേർന്നതിന് ശേഷം ഇപ്പോഴാണ് യോഗം ചേരുന്നത്. രണ്ട് മാസം മുമ്പെങ്കിലും യോഗം ചേർന്ന് നടപടികളിലേക്ക് കടക്കേണ്ടതാണെന്നിരിക്കെ മഴ പെയ്യാൻ ദിവസങ്ങൾ ശേഷിക്കെ യോഗം ചേർന്നത് കൊണ്ട് ഗുണകരമല്ലെന്ന് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story