Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജോയൻറ് കൗണ്‍സില്‍...

ജോയൻറ് കൗണ്‍സില്‍ ജില്ല സമ്മേളനം ഇന്ന് തുടങ്ങും

text_fields
bookmark_border
ഇരിങ്ങാലക്കുട:- ജോയൻറ് കൗണ്‍സില്‍ ഓര്‍ഗനൈസേഷന്‍സ്‌ ജില്ല സമ്മേളനം ബുധൻ, വ്യാഴം ദിവസങ്ങളിൽ ടൗണ്‍ഹാളില്‍ നടക്കും. ബുധനാഴ്ച വൈകീട്ട് നാലിന് ജോയൻറ്കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുക്കുന്ന വിളംബര റാലി അയ്യങ്കാവ് മൈതാനത്തു നിന്നാരംഭിച്ച് ടൗണ്‍ ഹാളിന് സമീപത്ത് സമാപിക്കും. തുടര്‍ന്ന് പൊതുസമ്മേളനം സി.എന്‍. ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച കെ.എം. വിജയകൃഷ്ണന്‍ നഗറില്‍ (ടൗണ്‍ ഹാള്‍) നടത്തുന്ന പ്രതിനിധി സമ്മേളനത്തില്‍ ജില്ലയിലെ 11 മേഖലകളില്‍നിന്നുമായി 300പേർ പങ്കെടുക്കും. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story